• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല വിഷയത്തിൽ ഗവർണർ ഇടപെടാമെന്ന് ഉറപ്പ് ലഭിച്ചതായി കർമസമിതി

ശബരിമല വിഷയത്തിൽ ഗവർണർ ഇടപെടാമെന്ന് ഉറപ്പ് ലഭിച്ചതായി കർമസമിതി

ഗവർണർ പി സദാശിവം

ഗവർണർ പി സദാശിവം

  • Last Updated :
  • Share this:
    കോട്ടയം: ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളിൽ ഇടപെടാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി ശബരിമല കർമസമിതി. കോട്ടയത്ത് ഗവർണറെ സന്ദർശിച്ച് നിവേദനം നൽകിയ ശേഷം ഭാരവാഹികൾ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. ശബരിമലയിലെ പോലീസ് നടപടിയെക്കുറിച്ച് നാളെ മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നും ഗവർണർ ഉറപ്പു നൽകി.

    ശബരിമലയിൽ ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങൾ പോലും പോലീസ് നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് കർമ്മസമിതി ഭാരവാഹികൾ ഗവർണറെ സമീപിച്ചത്. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങൾ കലാപത്തിലേക്ക് നയിക്കുമെന്ന് ആശങ്കയും ഇവർ ഗവർണറുമായി പങ്കുവച്ചു. സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തിലാണ് ഗവർണറെ സന്ദർശിച്ചത്.

    പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടാമെന്ന് ഗവർണർ അറിയിച്ചു. വൈകാതെ തന്നെ ശബരിമലയിൽ ദർശനം നടത്താമെന്ന് ഉറപ്പു നൽകി. ശബരിമലയിലെത്തുന്ന നേതാക്കളുടെ അറസ്റ്റും സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഗവർണറുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായി കർമസമിതി ഭാരവാഹികൾ അറിയിച്ചു. സമാധാനപരമായ തീർഥാടന കാലത്തിനായാണ് ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ടതെന്നും ഭാരവാഹികൾ പറഞ്ഞു.
    First published: