HOME » NEWS » Kerala » GOVERNMENT ACTION AGAINST TWO OFFICERS IN FILE LEAK OF TREE FALL CASE AR TV

മരംമുറി ഉത്തരവ് ഫയൽ ചോർച്ചയിൽ സർക്കാരിൻ്റെ പ്രതികാര നടപടി; രണ്ട് ഉദ്യോഗസ്ഥർക്ക് നിർബന്ധിത അവധി

റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി ഒ.ജി.ശാലിനി, ജോയിൻ്റ് സെക്രട്ടറി ടി.ഗിരിജകുമാരി എന്നിവർക്കാണ് നിർബന്ധിത അവധി.

News18 Malayalam | news18-malayalam
Updated: July 5, 2021, 5:16 PM IST
മരംമുറി ഉത്തരവ് ഫയൽ ചോർച്ചയിൽ സർക്കാരിൻ്റെ പ്രതികാര നടപടി; രണ്ട് ഉദ്യോഗസ്ഥർക്ക് നിർബന്ധിത അവധി
മരംമുറി: സി.പി.ഐ പ്രതിക്കൂട്ടിൽ
  • Share this:
തിരുവനന്തപുരം: വനം കൊള്ളയിലേക്കു നയിച്ച വിവാദ ഉത്തരവിൻ്റെ ഫയൽ ചോർച്ചയിൽ റവന്യൂ വകുപ്പിൻ്റെ പ്രതികാര നടപടി. റവന്യു (U) സെക്ഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് നിർബന്ധിത അവധി നൽകിയാണ് സർക്കാരിൻ്റെ മറുപടി. റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി ഒ.ജി.ശാലിനി, ജോയിൻ്റ് സെക്രട്ടറി ടി.ഗിരിജകുമാരി എന്നിവർക്കാണ് നിർബന്ധിത അവധി.

റവന്യൂ സെക്രട്ടറി എ. ജയതിലകാണ് രണ്ടു പേരോടും അവധിയിൽ പോകാൻ നിർദേശിച്ചത്. ശാലിനി രണ്ടു മാസത്തെ അവധി അപേക്ഷ നൽകിക്കഴിഞ്ഞു. വ്യക്തിപരമായ ആവശ്യത്തിനാണ് അവധി അപേക്ഷിച്ചതെന്നാണ് ശാലിനിയുടെ വിശദീകരണം.

ഗിരിജകുമാരിയും ഉടൻ അവധിക്ക് അപേക്ഷിക്കുമെന്നാണ് വിവരം. ഇരുവരെയും സ്ഥലം മാറ്റുന്നതിനു മുന്നോടിയായാണ് നിർബന്ധിത അവധി എന്നാണ് സൂചന. ശാലിനി സെക്രട്ടേറിയറ്റിലെ കോൺഗ്രസ് സംഘടനാ പ്രവർത്തകയും ഗിരിജകുമാരി സി പി എം സംഘടനാ പ്രവർത്തകയുമാണ്. വിവരാവകാശ അപേക്ഷ പ്രകാരമാണ് മരംമുറിയിലേക്കു നയിച്ച ഫയൽ നീക്കങ്ങളുടെ പകർപ്പ് പുറത്തു വന്നത്. വിവരാവകാശ അപേക്ഷയ്ക്കു മറുപടി നൽകിയ സെക്ഷനിലെ വിവരാവകാശ ഓഫീസർ കൂടിയാണ് ശാലിനി. നടപടി ക്രമങ്ങളുടെ ഫയലുകൾ റവന്യൂ മന്ത്രിയുടെ ഓഫീസിൽ ആയതിനാൽ ഇ-ഫയലുകളാണ് അപേക്ഷകന് കൈമാറിയത്. വിവാദ ഉത്തരവിൽ മുൻ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ്റെ ഇടപെടൽ വ്യക്തമാക്കുന്ന ഫയലുകളുടെ പകർപ്പുകൾ ഇന്നലെയാണ് പുറത്തുവന്നത്.

ഉത്തരവുമായി ബന്ധപ്പെട്ട കറണ്ട് ഫയലിന്റെയും നോട്ട് ഫയലിന്റെയും പകർപ്പാണ്  പുറത്തുവന്നത്.  നിയമ വകുപ്പിൻ്റെ അഭിപ്രായം തേടാതെയാണ് വിവാദ ഉത്തരവിറക്കിയതെന്നും ഫയലുകൾ വ്യക്തമാക്കുന്നു. വിവാദ ഉത്തരവുമായി ബന്ധപ്പെട്ട ഫയൽ നീക്കത്തിൻ്റെ വിശദാംശങ്ങൾ ഇപ്രകാരമാണ്.

Also Read- സ്വർണക്കടത്തിൻ്റെ കതിരും പതിരും; കേരളത്തെ പിടിച്ചുകുലുക്കിയ കേസിന് ഇന്ന് ഒരാണ്ട്

#കട്ടമ്പുഴ വനമേഖലയിലെ കർഷകർ അവർ നട്ടു വളർത്തിയ മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി തേടി സർക്കാരിന് എം എൽ എ മാർ അടക്കമുള്ളവരെ നിവേദനങ്ങൾ ലഭിക്കുന്നു.

#ഇതിന്റെ അടിസ്ഥാനത്തിൽ 27/06/2019 തീയതിയിൽ വനം മന്ത്രി യോഗം വിളിച്ചു.

#പട്ടയ ഭൂമിയിൽ കർഷർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനു വനം വകുപ്പ് എതിരല്ല. എന്നാൽ ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ല എന്നും ഇത് സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണ് എന്നും വനം വകുപ്പ് നിലപാടെടുത്തു.
തുടർന്ന് റവന്യു വകുപ്പിന്റെ അഭിപ്രായം അറിയാൻ നിർദ്ദേശിച്ചു

# 03/09/2019 നു റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ മറ്റൊരു യോഗം ചേർന്നു. ഈ യോഗത്തിലും വനം വകുപ്പ് മേധാവി  ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ല എന്ന വാദം ആവർത്തിച്ചു. ഈ യോഗത്തിൽ പട്ടയം ലഭിച്ച "ശേഷം"  കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനു ഭൂപതിവ് ചട്ടം 1964 ഭേദഗതി വരുത്താൻ തീരുമാനിച്ചു. ഇതിൽ നിയമവകുപ്പിന്റെയും അഡിഷണൽ എ ജിയുടെയും അഭിപ്രായം സ്വരൂപിച്ച് ശുപാർശ ഉൾപ്പെടുത്തി സമർപ്പിക്കാൻ 21/10/19 നു മന്ത്രി ഇ ചന്ദ്രശേഖരൻ ഉത്തരവിട്ടു.

# എന്നാൽ ഇത് നിയമപരമായി നിലനിൽക്കില്ലെന്നും 2017 ലെ ഭേദഗതി പ്രകാരം ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ലെന്നും ഉദ്യോഗസ്ഥർ ഫൈലിൽ കുറിച്ചു. പട്ടയ ഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും സ്വമേധയാ കിളിർത്തുവന്നതുമായ മരങ്ങൾ മുറിക്കുന്നതു സംബന്ധിച്ച വ്യക്തത വരുത്താൻ റവന്യു വകുപ്പ്  11/03/2020 നു ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാം എന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്.

എന്നാൽ പക്ഷെ ഇതെല്ലാം മറികടന്നുകൊണ്ടാണ് മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ ഉത്തരവ് ഇറക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.  നിയമ വകുപ്പിന്റെയും അഡിഷണൽ എ ജിയുടെ ഉപദേശം വാങ്ങണം എന്ന് പറഞ്ഞ മന്ത്രി തന്നെ അത് ചെയ്യാതെ ഉത്തരവിന് നിർദ്ദേശം നൽകുകയായിരുന്നു.ഇത് നിയമപരമായി നിലനിൽക്കില്ലെ ന്നും 2017 ലെ ഭേദഗതി പ്രകാരം ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ല എന്ന് ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചു. അതു പരിഗണിക്കാതെയും നിയമോപദേശം തേടാതെയുമായിരുന്നു വിവാദ ഉത്തരവ്.
Published by: Anuraj GR
First published: July 5, 2021, 5:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories