• HOME
  • »
  • NEWS
  • »
  • kerala
  • »
  • സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞു; 37522 കുട്ടികളുടെ കുറവ്

സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞു; 37522 കുട്ടികളുടെ കുറവ്

ആകെ 1,19,970 വിദ്യാർഥികളാണ് രണ്ടു മുതൽ 10 വരെ ക്ലാസുകളിൽ കൂടുതലായെത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.

  • Last Updated :
  • Share this:
തിരുവനന്തപുരം: ഈ അധ്യയന വർഷം സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 37,522 കുട്ടികളാണ് കുറഞ്ഞത്. എന്നാൽ രണ്ടു മുതൽ 10 വരെ ക്ലാസുകളിൽ സർക്കാർ മേഖലയിൽ 44,915 ഉം എയ്ഡഡ് മേഖലയിൽ 75,055 വിദ്യാർഥികളുടേയും വർധനയുണ്ടായി. ആകെ 1,19,970 വിദ്യാർഥികളാണ് രണ്ടു മുതൽ 10 വരെ ക്ലാസുകളിൽ കൂടുതലായെത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.

ഒന്നാം ക്ലാസിൽ സർക്കാർ സ്കൂളുകളിൽ 15,380 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 22,142 വിദ്യാർഥികളും കുറഞ്ഞു. രണ്ടാം ക്ലാസിൽ സർക്കാർ സ്കൂളുകളിൽ 2936 കുട്ടികളും എ‍യ്ഡഡിൽ 3934 കുട്ടികളും കൂടുതലായെത്തി. മൂന്നാം ക്ലാസിൽ സർക്കാർ സ്കൂ
ളുകളിൽ 4087, എയ്ഡഡ് സ്കൂളുകളിൽ 4919 കുട്ടകളും അധികമായെത്തി.

Also Read-കേരളത്തിൽ നടക്കാൻ പേടിക്കണം; ഒരു വർഷം വാഹനാപകടത്തിൽ മരിച്ചത് 1000 പേർ

നാലാം ക്ലാസിൽ 5053, 5195 കുട്ടികളുമാണ് സർക്കാർ എയ്ഡഡ് സ്കൂടെകളിൽ കഴിഞ്ഞ വർഷത്തെക്കാൾ അധികമായെത്തിയത്. എന്നാൽ അഞ്ചാം ക്ലാസിൽ സർക്കാർ വിദ്യാലയങ്ങളിൽ 7134 വിദ്യാർഥികളുടെ കുറവുണ്ടായപ്പോൾ എയ്ഡഡ് സ്കൂളുകളിൽ 39,679 വിദ്യാർഥികൾ വർധിച്ചു.

ആറാം ക്ലാസിൽ 4380, 9043 , ഏഴിൽ 4311,5879, എട്ടിൽ 26,992, 1799, ഒമ്പതിൽ 2730, 5279 കുട്ടികളും യഥാക്രമം സർക്കാർ-എയ്ഡഡ് സ്കൂള്ള കാൽ അധികമായെത്തി. അതേസമയം, പത്താം ക്ലാസിൽ സർക്കാർ സ്കൂളുകളിൽ 1560 കുട്ടികൾ കൂടിയപ്പോൾ എയ്ഡഡ് മേഖലയിൽ 669 വിദ്യാർഥികൾ കുറഞ്ഞു.

Also Read-നാലുപതിറ്റാണ്ടു മുമ്പ് വൃക്കദാനം ചെയ്ത നാരായണി നൂറാം വയസ്സിൽ വിട പറഞ്ഞു; കേരളത്തിലെ ആദ്യ വൃക്കദാതാവ്

അൺ-എയ്ഡഡ്- എയ്ഡഡ് സ്കൂളുകളിൽ നിന്ന് കുട്ടികൾ കൂടുതലായി സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ എത്തുന്നത് അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലുമാണ്. സംസ്ഥാനത്ത് പത്തോ അതിൽ കുറവോ കുട്ടികൾ ഉള്ള 40 സർക്കാർ സ്കൂളുകളും 109 എയ്ഡഡ് സ്കൂളുകളും ഉണ്ടെന്നും വിദ്യാഭ്യാസ മന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു.
Published by:Jayesh Krishnan
First published: