HOME /NEWS /Kerala / സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മിനിമം വേതനം പ്രഖ്യാപിച്ച് സർക്കാർ; മുത്തൂറ്റ് അടക്കമുള്ളവർക്ക് ബാധകം

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മിനിമം വേതനം പ്രഖ്യാപിച്ച് സർക്കാർ; മുത്തൂറ്റ് അടക്കമുള്ളവർക്ക് ബാധകം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

വിവിധ തസ്തികകളിൽ ഡിഎ അടക്കം 13,400 രൂപ മുതൽ 33,750 രൂപ വരെയാണ് ശമ്പളം നിശ്ചയിച്ചിട്ടുള്ളത്

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: മുത്തൂറ്റ് അടക്കമുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മിനിമം വേതനം പ്രഖ്യാപിച്ച് സർക്കാർ. വിവിധ തസ്തികകളിൽ ഡിഎ അടക്കം 13,400 രൂപ മുതൽ 33,750 രൂപ വരെയാണ് ശമ്പളം നിശ്ചയിച്ചിട്ടുള്ളത്. നിലവിൽ ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിൻ കീഴിലാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ ശമ്പളം നിശ്ചയിച്ചിരുന്നുത്. ഇതിനാണ് സർക്കാർ പ്രഖ്യാപനത്തോടെ മാറ്റം വന്നത്.

    ഏറ്റവും കുറഞ്ഞ ശമ്പളം ലഭിച്ചിരുന്ന ക്ലീനര്‍, സ്വീപ്പര്‍, ഹൗസ്‌കീപ്പിങ് അസിസ്റ്റന്റ്, തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഡിഎ അടക്കം 13,400 രൂപ കുറഞ്ഞ ശമ്പളം ലഭിക്കും. ക്ലര്‍ക്ക്, ജൂനിയര്‍ ഓഫിസര്‍, ജൂനിയര്‍ അസിസ്റ്റന്റ്, കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടിവുമാര്‍ തുടങ്ങിയ തസ്തികയിലുള്ളവര്‍ക്ക് കുറഞ്ഞ വേതനം ഡി.എ. അടക്കം 17,000 രൂപയായി ഉയരും. ബ്രാഞ്ച് മാനേജര്‍, മാനേജര്‍, ഓപ്പറേഷന്‍സ് ഹെഡ് തുടങ്ങിയ തസ്തികകളില്‍ 23,750 രൂപയും ഏറ്റവും കുറഞ്ഞ വേതനം ലഭിക്കും. രണ്ടായിരം രൂപ മുതൽ 10,000 ശമ്പള വർദ്ധനവ് ജീവനക്കാർക്ക് ലഭിക്കും. ജീവനക്കാര്‍ക്ക് ലഭിക്കേണ്ട വാര്‍ഷിക ഇന്‍ക്രിമെന്റ് സംബന്ധിച്ചും വിജ്ഞാപനത്തില്‍ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.

    Also read: ബക്കറ്റില്ല; രസീതില്ല; കുടുക്ക നിറയ്ക്കൂ; കാര്യം നേടൂ; പിരിവിന് പുതുവഴി

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    2016 ലാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ വേതനം സംബന്ധിച്ച കരട് തയ്യാറാക്കിയത്. എന്നാൽ ആ കരടിന് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകൾ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതിനാൽ നിയമം ആയില്ല. എന്നാൽ മുത്തൂറ്റ് ജീവനക്കാരുടെ സമരത്തെ തുടർന്ന് ഹൈക്കോടതി തന്നെ കരടിലെ ചില നിർദ്ദേശങ്ങൾ ഒഴിവാക്കി വേതനവ്യവസ്ഥ നടപ്പാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. അടിസ്ഥാന വേതനത്തിനു പുറമേ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ജില്ലാ ആസ്ഥാനങ്ങൾക്കായി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വില സൂചികയിലെ 250 പോയിന്റിനു മേൽ വർധിക്കുന്ന ഓരോ പോയിന്റിനും 32 രൂപ 50 പൈസ നിരക്കിൽ ക്ഷാമബത്തയും നൽകണം.

    ശമ്പളം വർദ്ധിക്കുന്നത് ഈ രീതിയിൽ

    ക്ലീനര്‍, സ്വീപ്പര്‍, ഓഫിസ് അറ്റന്‍ഡന്റ്, അറ്റന്‍ഡര്‍ നിലവിൽ ലഭിക്കുന്ന കുറഞ്ഞ വേതനം- (ഡി.എ. അടക്കം) 11,140 രൂപ.

    ഇനി ലഭിക്കുന്ന വേതനം (ഡിഎ അടക്കം) - 13,400, രൂപ

    വാച്ച്മാന്‍, സെക്യൂരിറ്റിനിലവിലെ വേതനം ഡി.എ. അടക്കം 11,350 രൂപ.  ഇനി ലഭിക്കുന്ന വേതനം(ഡിഎ അടക്കം)- 14,000 രൂപ

    ഡ്രൈവറുടേത് നിലവിലുള്ള വേതനം- 11560 രൂപ. ഇനി ലഭിക്കുന്നത് (ഡിഎ അടക്കം കുറഞ്ഞത്) 14750 രൂപ

    ക്ലര്‍ക്ക്, ജൂനിയര്‍ ഓഫിസര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ബിസിനസ് ഡെവലപ്മെന്റ് ഓഫിസര്‍മാര്‍, ഇന്‍ഷ്വറന്‍സ് പ്രോമോട്ടര്‍മാര്‍, കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടിവുമാര്‍

    നിലവില്‍ - 11,770 രൂപ. ഇനി ലഭിക്കുന്നത് (ഡി.എ. അടക്കം കുറഞ്ഞത്)-  17,000 രൂപ

    മറ്റ് തസ്തികകളിൽ ഇനി ലഭിക്കുന്ന ശമ്പളം

    ക്യാഷ്യര്‍, അക്കൗണ്ടന്റ്, സീനിയര്‍ എക്സിക്യൂട്ടിവ്, കസ്റ്റമര്‍ റിലേഷന്‍സ് എക്സിക്യൂട്ടിവ് ഡി.എ. അടക്കം 19,500 രൂപ.

    അസിസ്റ്റന്റ് മാനേജര്‍മാര്‍, ബിസിനസ് മാനേജര്‍മാര്‍, സെയില്‍സ് ഡെവലപ്മെന്റ് മാനേജര്‍മാര്‍ കുറഞ്ഞത് (ഡിഎ അടക്കം) 21,750 രൂപ.

    ബ്രാഞ്ച് മാനേജര്‍, മാനേജര്‍(എച്ച്.ആര്‍), ഓപ്പറേഷന്‍സ് ഹെഡ് തുടങ്ങിയ തസ്തികകളില്‍ ഡിഎ അടക്കം കുറഞ്ഞത് 23,750 രൂപ

    First published:

    Tags: Bank employees, Money news, Muthoot negotiate compromise