ഐടി വകുപ്പിൽ ഇനി തോന്നുംപോലെ നടക്കില്ല; നിയമനങ്ങൾക്കും കരാർ പുതുക്കലിനും അഞ്ചംഗ സമിതിയെ നിയോഗിച്ച് സർക്കാർ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന ഉൾപ്പെടെ ശിവശങ്കർ നടത്തിയ അനധികൃത നിയമനങ്ങൾ നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് നടപടി

News18 Malayalam | news18-malayalam
Updated: September 25, 2020, 5:50 PM IST
ഐടി വകുപ്പിൽ ഇനി തോന്നുംപോലെ നടക്കില്ല; നിയമനങ്ങൾക്കും കരാർ പുതുക്കലിനും അഞ്ചംഗ സമിതിയെ നിയോഗിച്ച് സർക്കാർ
pinarayi vijayan
  • Share this:
തിരുവനന്തപുരം: ഐടി വകുപ്പിൽ ഇനി തോന്നും പോലെ നിയമനങ്ങളും കരാർ പുതുക്കലും നടക്കില്ല. ഐടി വകുപ്പിലെ കരാർ നിയമനങ്ങൾ പരിശോധിക്കാനും കരാറുകൾ പുതുക്കാനും അഞ്ചംഗ സമിതിയെ സർക്കാർ നിയോഗിച്ചു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറേത് ഉൾപ്പെടെ എം.ശിവശങ്കർ നടത്തിയ അനധികൃത നിയമനങ്ങൾ നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് നടപടി.

ഐടി സെക്രട്ടറി ചെയർമാനായ സമിതിയിൽ സ്ഥാപന മേധാവി, ഐടി വകുപ്പിലെ അഡീഷണൽ സെക്രട്ടറി അല്ലെങ്കിൽ ജോയിൻറ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ, ഇ- ഗവേർണൻസ് മിഷൻറെ തലവൻ, ഭരണപരിഷ്കാര വകുപ്പ് പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും. എന്നാൽ ധനവകുപ്പ് പ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Also Read: Life Mission | അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ കൊച്ചിയിലും തൃശൂരും സി.ബി.ഐ റെയ്ഡ്; പരിശോധന യുണിടാക് ഓഫീസിലും ഉദ്യോഗസ്ഥരുടെ വീടുകളിലും

ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരുടെ പ്രകടനം കൃത്യമായ ഇടവേളകളിൽ ഈ സമിതി പരിശോധിക്കും. ജീവനക്കാരുടെ കരാർ പുതുക്കി നൽകുന്നതും ഈ സമിതിയുടെ അനുമതിയോടെ മാത്രമാകും. ജോലിക്ക് കയറുമ്പോഴും കരാർ പുതുക്കുമ്പോഴും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി നിർബന്ധമായും കരാറിൽ ഒപ്പിട്ടിരിക്കണമെന്നും എന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

Also Read: സി ആപ്റ്റ് വാഹനത്തിലെ ജിപിഎസ് പ്രവർത്തിക്കാതിരുന്നത് ഒരു യാത്രയിൽ മാത്രം; ശാസ്ത്രീയ പരിശോധനയ്ക്ക് എൻ.ഐ.എ

പ്രോജക്ടുകളിൽ ജീവനക്കാരുടെ ആവശ്യകതയും ജീവനക്കാരുടെ പ്രകടനവും അടിസ്ഥാനമായി മാത്രമായിരിക്കും പുതിയ നിയമനങ്ങൾ. ശിവശങ്കർ നടത്തിയ നിയമനങ്ങൾ വിവാദമായതോടെ ഇവ പരിശോധിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടില്ല.
Published by: user_49
First published: September 25, 2020, 5:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading