HOME » NEWS » Kerala » GOVERNMENT APPOINTED PANCHAYATH SECRETARY AS CO ORDINATES IN WOMEN

വനിതാ മതിലിന് പഞ്ചാ. സെക്രട്ടറിമാര്‍ ആളെക്കൂട്ടണമെന്ന് സര്‍ക്കാര്‍

News18 Malayalam
Updated: December 27, 2018, 12:30 PM IST
വനിതാ മതിലിന് പഞ്ചാ. സെക്രട്ടറിമാര്‍ ആളെക്കൂട്ടണമെന്ന് സര്‍ക്കാര്‍
  • Share this:
തിരുവനന്തപുരം: വനിതാ മതിലിന്റെ പേരില്‍ പെന്‍ഷന്‍കാരില്‍ നിന്നു പോലും വന്‍പണപ്പിരിവ് നടത്തുന്നെന്ന ആക്ഷേപം ഉയരുന്നതിനിടെ ഏകോപന ചുമതല പഞ്ചായത്ത് സെക്രട്ടറിമാരെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്.

വനിതാ മതിലിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിമാര്‍ യോഗം വിളിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടറാണ് ഉത്തരവിറക്കിയിരിക്കുന്നത്.

Also Read-അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ടു നിന്നു

നേരത്തെ വനിതാ മതിലിനായി സര്‍ക്കാര്‍ ഫണ്ടോ സംവിധാനങ്ങളോ ഉപയോഗിക്കില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു പിന്നാലെയാണ് ഉത്തരവ്.

വാര്‍ഡു തലത്തില്‍ ഏകോപന ചുമതല അസി. സെക്രട്ടറിമാര്‍ക്കും പഞ്ചായത്തില്‍ സെക്രട്ടറിമാര്‍ക്കുമാണ് നല്‍കിയിരിക്കുന്നത്. മതിലില്‍ പരമാവധി ആള്‍ക്കെരെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ഓരോരുത്തരും നടത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. കുടുംബശ്രീ, തൊഴിലുറപ്പ്, ആശാ വര്‍ക്കര്‍മാര്‍ പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇതിനായി സ്‌ക്വാഡ് വര്‍ക്കുകള്‍ നടത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.



വനിതാ മതിലിന്റെ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാനറുകള്‍ എല്ലാ വാര്‍ഡുകളിലും സ്ഥാപിക്കണം. പങ്കെടുക്കുന്നവരുടെ പേരുവിവരം സൂക്ഷിക്കണമെന്നും ഇതിന്റെ പകര്‍പ്പ് സെക്രട്ടറിക്ക് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു.

First published: December 27, 2018, 12:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories