ശ്രീറാമിന്‍റെ ജാമ്യത്തിനെതിരേ സർക്കാർ ഹൈക്കോടതിയിൽ

പരാതിയിൽ കിംസ് ആശുപത്രിയിലെ ഡോക്ടർമാരുമായി ചേർന്ന് രക്തത്തിലെ മദ്യത്തിന്‍റെ അംശം ഇല്ലാതാക്കാൻ ശ്രീറാം ശ്രമിച്ചെന്നും പറയുന്നു.

news18
Updated: August 7, 2019, 1:59 PM IST
ശ്രീറാമിന്‍റെ ജാമ്യത്തിനെതിരേ സർക്കാർ ഹൈക്കോടതിയിൽ
ശ്രീറാം വെങ്കിട്ടരാമൻ
  • News18
  • Last Updated: August 7, 2019, 1:59 PM IST
  • Share this:
കൊച്ചി: മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിന് എതിരെ പരാതിയുമായി സർക്കാർ ഹൈക്കോടതിയിൽ. ശ്രീറാം മദ്യപിച്ചിരുന്നെന്ന സാക്ഷിമൊഴികൾ മജിസ്ട്രേട് കണക്കിലെടുത്തില്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ഇരിക്കവെ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചെന്നും പരാതിയിൽ സർക്കാർ വ്യക്തമാക്കുന്നു. കേസ് ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും.

ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള പരാതിയിൽ കിംസ് ആശുപത്രിയിലെ ഡോക്ടർമാരുമായി ചേർന്ന് രക്തത്തിലെ മദ്യത്തിന്‍റെ അംശം ഇല്ലാതാക്കാൻ ശ്രീറാം ശ്രമിച്ചെന്നും പറയുന്നു.

കെ.എം ബഷീറിന്‍റെ അപകടമരണം: അന്വേഷണം അട്ടിമറിക്കുന്നതിനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം


പോലീസിനെ തെറ്റിദ്ധരിപ്പിച്ചു രക്ഷപെടാൻ ശ്രീറാം ശ്രമിച്ചെന്നും സർക്കാർ പറയുന്നു. അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ ശ്രീറാമിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ശ്രീറാം മദ്യപിച്ചിരുന്നു എന്ന സാക്ഷിമൊഴികൾ മജിസ്‌ട്രേറ്റ് കണക്കിലെടുത്തില്ലെന്നും പരാതിയിൽ പറയുന്നു.

ശ്രീറാമിന് ജാമ്യം ലഭിച്ചതോടെ സർക്കാരിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ശക്തമായിരുന്നു. അതേസമയം, ശ്രീറാം വെങ്കിട്ടരാമൻ മെഡിക്കൽ കോളേജിലെ ട്രോമ ഐസിയുവിൽ തന്നെ തുടരും. പരിശോധനാ റിപ്പോർട്ടുകളുടെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കേണ്ടതിനാലാണ് മെഡിക്കൽ ബോർഡ് തീരുമാനം.

First published: August 7, 2019, 1:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading