• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആനക്കൊമ്പ്: മോഹൻലാലിന്റെ വാദം ശരിയെന്ന് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ

പരിശോധനയ്ക്കിടെ ആനക്കൊമ്പുകൾ മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത കേസിലാണ് അദ്ദേഹത്തിന് പിന്തുണയുമായി വനംവകുപ്പ് എത്തിയത്.

news18
Updated: July 19, 2019, 3:03 PM IST
ആനക്കൊമ്പ്: മോഹൻലാലിന്റെ വാദം ശരിയെന്ന് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ
മോഹൻലാൽ
  • News18
  • Last Updated: July 19, 2019, 3:03 PM IST IST
  • Share this:
കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻലാലിന് അനുകൂലമായി ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ. ആനക്കൊമ്പ് പാരമ്പര്യമായി കൈമാറി ലഭിച്ചതാണെന്ന മോഹൻലാലിന്‍റെ വാദം ശരിയാണെന്ന് ഹൈക്കോടതിയെ വനം വകുപ്പ് അറിയിച്ചു. ഹർജിക്കാരൻ കോടതിയെ സമീപിച്ചത് പ്രശസ്തിക്ക് വേണ്ടിയാണെന്നും വനംവകുപ്പ് അറിയിച്ചു.

പരിശോധനയ്ക്കിടെ ആനക്കൊമ്പുകൾ മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത കേസിലാണ് അദ്ദേഹത്തിന് പിന്തുണയുമായി വനംവകുപ്പ് എത്തിയത്. പാരമ്പര്യമായി തനിക്ക് കിട്ടിയതാണ് ആനക്കൊമ്പെന്ന മോഹൻലാലിന്‍റെ വാദം ശരിയാണ്. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ കോടതിയെ അറിയിച്ചു.

"പത്രക്കാരോട് ഒരപേക്ഷ. ആരോഗ്യ ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മിനിമം ഗൂഗിൾ നോക്കണം"

മോഹൻലാൽ നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്പ് സമ്പാദിച്ചെന്നുള്ള വനംവകുപ്പ് തള്ളി. വന്യമൃഗ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ ഈ കേസിൽ ബാധകമല്ല. കോടതിയെ സമീപിച്ച ഹർജിക്കാരന്‍റെ ലക്ഷ്യം പ്രശസ്തി ആയിരുന്നെന്നും ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ പറഞ്ഞു.

First published: July 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...