ഖാദർ റിപ്പോർട്ടിന് അംഗീകാരം; കേരളത്തിലെ വിദ്യാഭ്യാസമേഖല അടിമുടി മാറും

News18 Malayalam
Updated: March 6, 2019, 10:20 AM IST
ഖാദർ റിപ്പോർട്ടിന് അംഗീകാരം; കേരളത്തിലെ വിദ്യാഭ്യാസമേഖല അടിമുടി മാറും
News 18
  • Share this:
തിരുവനന്തപുരം: 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതുബന്ധപ്പെട്ട ഡോ. എം.എ ഖാദർ കമ്മിറ്റി റിപ്പോർട്ടിന് സർക്കാർ അംഗീകാരം നൽകി. റിപ്പോർട്ടിലെ മികവിനായുള്ള വിദ്യാഭ്യാസം- ഭാഗം 1 ആണ് സർക്കാർ തത്വത്തിൽ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സ്കൂൾ ഘടന, സ്കൂൾ ഭരണനിർവ്വഹണം എന്നിവയിൽ സമൂലമായ മാറ്റമാണ് ഡോ. ഖാദർ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

12-ാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ എല്ലാ തലങ്ങളും പരിശോധിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുതകുന്ന വിധത്തിൽ ഘടനാപരമായ മാറ്റത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. കൂടാതെ അധ്യാപക യോഗ്യത, അധ്യാപക പരിശീലനം എന്നിവയിൽ ഉൾപ്പടെ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും റിപ്പോർട്ടിൽ നിർദ്ദേശങ്ങളുണ്ട്. ഡോ. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് സർവ്വീസ് സംഘടനകളുമായി പൊതുവിദ്യാഭ്യാസവകുപ്പ് ചർച്ച നടത്തും.

പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകൾ ഇന്നുമുതൽ

ഇനി മുതൽ സ്കൂൾ വിദ്യാഭ്യാസം രണ്ടു ഘട്ടമായി

സ്കൂൾ വിദ്യാഭ്യാസ ഘടന സമഗ്രമായി പൊളിച്ചെഴുതുന്ന തരത്തിലാണ് ഡോ. ഖാദർ സമിതി റിപ്പോർട്ട് ശുപാർശ. ഒന്നുമുതൽ ഏഴാം ക്ലാസ് വരെ പ്രൈമറി ഘട്ടവും എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സെക്കൻഡറി ഘട്ടമായും പരിഗണിക്കും. ഇതോടെ ലോവർ പ്രൈമറി, അപ്പർ പ്രൈമർ, ഹൈസ്കൂൾ എന്നിങ്ങനെയുള്ള നിലവിലെ ഘടന ഇല്ലാതാകും. അതേസമയം സെക്കൻഡറി ഘട്ടത്തെ രണ്ടായി തിരിച്ച് പത്താം ക്ലാസ് വരെയുള്ളവരെ ലോവർ സെക്കൻഡറിയായും പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകാരെ ഹയർ സെക്കൻഡറിയായും പരിഗണിക്കും.

ഭരണനിർവ്വഹണത്തിനായി ഒറ്റ ഡയറക്ടറേറ്റ്

സ്കൂൾ വിദ്യാഭ്യാസം കൂടുതൽ ഫലപ്രദമാക്കുന്നതിന് ഭരണനിർവ്വഹണം ഒറ്റ ഡയറക്ടറേറ്റിന്‍റെ കീഴിൽ കൊണ്ടുവരും. ഇതോടെ പ്രൈമറി, സെക്കൻഡറി ക്ലാസുകൾ ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എജ്യുക്കേഷന് കീഴിൽ വരും. ഇതുകൂടാതെ സെക്കൻഡറി വിദ്യാഭ്യാസത്തിനായി ജില്ലാതലത്തിൽ ഒരു ഓഫീസ് സംവിധാനം ഏർപ്പെടുത്തും. കൂടാതെ സ്കൂളുകൾ പഞ്ചായത്ത് രാജ് സംവിധാനവുമായി ബന്ധപ്പെടുത്തും. ഇതോടെ പ്രൈമറി സ്കൂളുകളുടെ ചുമതല ഗ്രാമപഞ്ചായത്ത്/മുൻസിപാലിറ്റികൾക്കാകും. സെക്കൻഡറി സ്കൂളുകളുടെ ചുമതല ജില്ലാ പഞ്ചായത്തിനാകും.

പ്രീ സ്കൂൾ

മൂന്നു വയസിന് മുകളിലുള്ള കുട്ടികൾക്ക് സൌജന്യമായി പ്രീപ്രൈമറി വിദ്യാഭ്യാസം നൽകണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സംസ്ഥാനത്ത് വിവിധ ഏജൻസികളുടെ പ്രീ സ്കൂളിങ് സംവിധാനത്തിന് ഏകോപിത രൂപമുണ്ടാക്കണം. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവും വിദ്യാഭ്യാസപരവുമായ വളർച്ചയ്ക്ക് പ്രീ സ്കൂളിങ് ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. അംഗീകാരമില്ലാത്ത പ്രീ സ്കൂളുകൾക്കെതിരെ നടപടിയെടുക്കണം. പ്രീ പ്രൈമറി അധ്യാപകർക്ക് കൃത്യമായ സേവനവേതന വ്യവസ്ഥ സർക്കാർ ഉരപ്പുവരുത്തണം.

സ്കൂൾ പ്രവേശന പ്രായം ആറ് വയസിന് മുകളിലാക്കണം

ഡോ. ഖാദർ കമ്മിറ്റിയുടെ മറ്റൊരു പ്രധാനപ്പെട്ട ശുപാർശ സ്കൂളിൽ ചേർക്കുന്ന പ്രായത്തിലുള്ള മാറ്റമാണ്. നിലവിൽ ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സ്കൂളിൽ ചേർക്കുന്ന പ്രായം 5+ ആണ്. എന്നാൽ ഇത് ഘട്ടംഘട്ടമായി 6+ ആക്കണമെന്ന് സമിതി ശുപാർശ ചെയ്യുന്നു. മികച്ച പ്രീ സ്കൂളിങ്ങ് അനുഭവത്തിലൂടെ വിദ്യാർത്ഥിയെ സ്കൂൾ പ്രവേശനത്തിന് പ്രാപ്തനാക്കണമെന്നാണ് നിർദ്ദേശം.
First published: March 6, 2019, 10:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading