സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഇന്ന് മുതല്‍ ഒരു ഞായറാഴ്ചയും സംസ്ഥാനത്ത് പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. ഞായര്‍ ലോക്ക്ഡൗണ്‍ വേണമെന്ന് പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ലോക്ക്ഡൗണ്‍ വേണ്ടെന്ന് തീരുമാനിച്ചത്.
കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ നല്കിയ ഇളവുകള്‍ പരിശോധിച്ചാണ് ഇനിയുള്ള ഞായറാഴ്ചകളിൽ ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇനി മുതലുള്ള ഞായറാഴ്ചകളില്‍ സാധാരണ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ മാത്രമാകും ഉണ്ടാകുക. ലോക്ക് ഡൗണ്‍ എന്നാല്‍ കണ്ടെയ്ന്മെന്റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും അതുപോലെ തുടരും. You may also like:Zomato സൊമാറ്റോയിലെ ചൈനീസ് പങ്കാളിത്തം; കമ്പനിയുടെ ടീ ഷര്‍ട്ട് കത്തിച്ച് പ്രതിഷേധം [NEWS]Diesel Petrol Price Hike| ജൂലൈ പത്തിന് സംസ്ഥാനത്ത് മോട്ടോർവാഹന പണിമുടക്ക് [NEWS] ചലച്ചിത്രമേഖലയിൽ ഗൂഢസംഘങ്ങൾ: നിലപാടിലുറച്ചു നീരജ് മാധവൻ; അന്വേഷണം നടത്തണമെന്ന് ഫെഫ്ക [NEWS] സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ തുടരണമെന്ന നിര്‍ദേശം പൊതു ഭരണ വകുപ്പ് മുന്നോട്ട് വച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഞായര്‍ ലോക്ക് ഡൗണ്‍ പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണം തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ നൂറ് കടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇളവുകളില്‍ ആശങ്കയുമുണ്ട്. തൃശൂർ നഗരം കണ്ടെയിന്മെന്റ് സോണിൽ ആയതിനാൽ ഇന്നത്തെ ലോക്ക് ഡൗൺ ഇളവ് ബാധകമാവില്ല. കണ്ടെയിന്മെന്റ് സോണിലുള്ള മറ്റ് പ്രദേശങ്ങളിലും ലോക്ക് ഡൗൺ ഇളവുകൾ ബാധകമാവില്ല.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.