നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓണനാളിൽ തളിരുമായി സർക്കാർ; വിഷമയമില്ലാത്ത പച്ചക്കറി കൊണ്ട് സദ്യയൊരുക്കാം

  ഓണനാളിൽ തളിരുമായി സർക്കാർ; വിഷമയമില്ലാത്ത പച്ചക്കറി കൊണ്ട് സദ്യയൊരുക്കാം

  Government comes up with Thalir brand of pesticide free fruits and veggies | ഗുണമേന്മയുള്ള പഴം, പച്ചക്കറികൾ കർഷകരുടെ കൃഷിയിടങ്ങളിൽ നിന്നും നേരിട്ട് സംഭരിക്കുകയാണ്

  തളിർ

  തളിർ

  • Share this:
  കൊച്ചി: വിഷരഹിത പച്ചക്കറിയും പഴങ്ങളും എന്നത് നാളുകളായി സംസ്ഥാനത്തു പറഞ്ഞു കേൾക്കുന്ന ഒന്നാണ്. ഇതിനായി നിരവധി പദ്ധതികളും കാലങ്ങളായി നടപ്പാക്കി വരുന്നു. പക്ഷെ പലതും വേണ്ടത്ര ഏകോപനം ഇല്ലാതെ പോവുകയാണ് പതിവ്. ഇക്കുറി മികച്ച ആസൂത്രണത്തോടെയാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ എത്തുന്നത്.  സംസ്ഥാനത്തിലാദ്യമായി ബ്രാൻഡഡ് പച്ചക്കറികളും പഴങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് വി.എഫ്.പി.സി.കെ. 'തളിർ' എന്ന ബ്രാൻഡിലാണ് ഇവ  വിപണിയിലെത്തുന്നത്.

  ഗുണമേന്മയുള്ള പഴം, പച്ചക്കറികൾ കർഷകരുടെ കൃഷിയിടങ്ങളിൽ നിന്നും നേരിട്ട് സംഭരിക്കുകയാണ്. ഓരോ ജില്ലയിലെയും മികച്ച  കർഷകരെ തിരഞ്ഞെടുത്ത് വി.എഫ്.പി.സി.കെ.  ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിളവെടുപ്പ് നടത്തി, പ്രൈമറി പ്രോസസ്സിംഗ് സെന്ററുകളിൽ എത്തിക്കുന്നു. ഇവിടെ ഉത്പ്പന്നങ്ങൾ പ്രീകൂളിംഗിനും ശുദ്ധീകരണ പ്രക്രിയകൾക്കും ശേഷം ക്രെയിറ്റുകളിലാക്കി നിർദ്ദിഷ്ട വിപണന കേന്ദ്രങ്ങളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.  പഴങ്ങൾ  നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പഴുപ്പിക്കുന്നതു മൂലം അവയുടെ ഗുണവും തനിമയും നിലനിർത്താനാകുന്നു. ആദ്യ ഘട്ടത്തിൽ 34 തളിർ ഗ്രീൻ ഷോപ്പുകൾ  സംസ്ഥാനത്തിലുടനീളം ഈ വർഷം തന്നെ  ആരംഭിക്കും. കൗൺസിൽ ഉല്പാദിപ്പിച്ചു വിതരണം നടത്തുന്ന  ജൈവവളങ്ങളും, വിത്ത്, തൈകൾ,  മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ, സേഫ് റ്റു ഈറ്റ് പഴം പച്ചക്കറികളും തളിർ ഗ്രീൻ ഷോപ്പുകളിൽ ലഭ്യമാകും.

  സംസ്ഥാനത്തെ കർഷരുടെ ഉത്പ്പന്നങ്ങൾക്ക്  മികച്ച വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കള്ക്ക് സുരക്ഷിത പഴം പച്ചക്കറികൾ  ന്യായവിലയ്ക്ക് നല്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. മിൽമ ഔട്ലെറ്റ് കൂടാതെ 'തളിർ' ബ്രാൻഡ് പഴം പച്ചക്കറികൾ പ്രധാന സൂപ്പർമാർക്കറ്റ് ശൃംഖലകളുടെയും സർക്കാർ സംരംഭങ്ങളായ, ഹോർട്ടികോർപ്പ്, സപ്ലൈകോ എന്നിവയുടെ വിപണന കേന്ദ്രങ്ങളിലൂടെയും ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.

  പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി കേരള സർക്കാർ നടപ്പിലാക്കുന്ന റീ ബില്ഡ് കേരള പദ്ധതിയുടെ ഭാഗമായി 2020-21 സാമ്പത്തിക  വർഷം പഴം പച്ചക്കറി വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനും ബ്രാ൯ഡ് ചെയ്ത പഴം പച്ചക്കറികള് വിപണിയിലെത്തിക്കുന്നതിനും ’സ്ട്രെങ്തനിങ് മാർക്കറ്റ് നെറ്റ്‌വർക്ക് ഇൻ കേരള’ എന്ന 15 കോടി രൂപയുടെ പദ്ധതിയിലൂടെയാണ് കൗൺസിൽ ഈ സംരംഭം നടപ്പിലാക്കുന്നത്.
  Published by:meera
  First published:
  )}