HOME » NEWS » Kerala » GOVERNMENT DECISION TO EXTEND THE LOCKDOWN FOR ANOTHER WEEK IN KERALA

Lockdown| സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനം

നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും

News18 Malayalam | news18-malayalam
Updated: May 14, 2021, 5:55 PM IST
Lockdown| സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനം
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനം. കൂടൂതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തില്‍ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പൊലീസ് തുടങ്ങിയ വിവിധ വകുപ്പുകള്‍ ലോക്ക്ഡൗണ്‍ നീട്ടണം എന്ന ശുപാര്‍ശയാണ് മുന്നോട്ടുവെച്ചത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും.

Also Read- കോവിഡ് വാക്‌സിനേഷൻ പ്ലാസന്റയെ ദോഷകരമായി ബാധിക്കില്ലെന്ന് പഠന റിപ്പോർട്ട്

നിലവില്‍ മേയ് 16 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎംഎ അടക്കമുള്ള ആരോഗ്യ മേഖലയിലെ വിവിധ സംഘടനകൾ ലോക്ക്ഡൗൺ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനമെടുത്തത്.

Also Read- ഇറക്കുമതി ചെയ്ത ഒരു ഡോസ് സ്പുട്‌നിക് വാക്‌സിന് 995.40 രൂപ

കോവിഡ് വ്യാപനം ഇപ്പോൾ ഉച്ചസ്ഥായിയിലാണെന്നും രണ്ടു ദിവസത്തിനകം കുറഞ്ഞു തുടങ്ങുമെന്നുമാണു ദുരന്തനിവാരണ അതോറിറ്റിയുടെ പ്രൊജക്‌‌ഷൻ റിപ്പോർട്ട്. ലോക്ക്ഡൗൺ നീട്ടുന്നത് പാവപ്പെട്ടവരെ കൂടുതൽ ദുരിതത്തിലാക്കുമെന്ന വാദവും ഉയർന്നിരുന്നു. സമ്പൂർണ ലോക്ക്ഡൗണിന് പകരം, പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള മേഖലകളിൽ മാത്രം പൂർണ ലോക്ഡൗണും മറ്റിടങ്ങളിൽ കർശന നിയന്ത്രണങ്ങളോടെ മിനി ലോക്ഡൗണും മതിയെന്ന നിർദേശവും ചില സംഘടനകൾ സർക്കാരിന് സമർപ്പിച്ചിരുന്നു.

Also Read- 'അനുമതി തരൂ; മോദി, യെദ്യൂരപ്പ എന്നിവരെക്കാൾ വേഗത്തിൽ കോണ്‍ഗ്രസ് വാക്സിനെത്തിക്കാം'

നിലവി‍ൽ നാലര ലക്ഷത്തോളം പേരാണ് ചികിത്സയിലുള്ളത്. ഇത് 6 ലക്ഷം വരെയായി ഉയർന്നേക്കാമെന്നതു മുന്നിൽക്കണ്ടു ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആരോഗ്യ വകുപ്പ് ജില്ലാ അധികൃതർക്ക് നിർദേശം നൽകി. സമ്പൂർണ ലോക്ഡൗൺ വൈറസ് വ്യാപനത്തെ എത്രത്തോളം പ്രതിരോധിച്ചെന്നു വരുംദിവസങ്ങളിൽ അറിയാം. ലോക്ഡൗൺ പെട്ടെന്നു പിൻവലിച്ചാൽ വ്യാപനം വീണ്ടും കൂടാനിടയുണ്ട്. ഐസിയു, വെന്റിലേറ്ററുകൾ എന്നിവ മിക്ക ജില്ലകളിലും നിറഞ്ഞിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

Also Read- ടെസ്റ്റിംഗ് കിറ്റുകൾ മുതൽ ഉപകരണങ്ങൾ വരെ: കൊറോണ പോരാട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ലോക്ഡൗൺ നീട്ടുമോ എന്നതിൽ തീരുമാനം അവസാനഘട്ടത്തിൽ മാത്രമേ ഉണ്ടാകൂവെന്നു മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ലോക്ഡൗൺ നീട്ടാൻ പ്രത്യേക ഒരുക്കം ആവശ്യമില്ല. ലോക്ഡൗൺ ഏർപ്പെടുത്തി നാലഞ്ചു ദിവസം കൊണ്ടു രോഗവ്യാപനം കുറയ്ക്കാനാകില്ല. കുറച്ചുദിവസം കഴിയുമ്പോൾ മാറ്റം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published by: Rajesh V
First published: May 14, 2021, 5:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories