കട്ടപ്പുറത്തായ ഈ സര്‍ക്കാര്‍ ശകടം മൂലം സത്യത്തില്‍ കഷ്ടത്തിലായത് പത്തനംതിട്ട റാന്നി അങ്ങാടിയിലെ സാറാമ്മ തോമസാണ്. ഏഴ് വര്‍ഷം മുന്‍പ് സാറാമ്മയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിലാണ് സാമൂഹിക നീതി വകുപ്പിന്റെ ഐസിഡിഎസ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. അന്ന് വകുപ്പിന് വേണ്ടി ഓടിയിരുന്ന ജീപ്പ് പാര്‍ക്ക് ചെയ്യാനുള്ള അനുവാദം ഒരു സഹായമെന്നോണം സാറമ്മ നല്‍കിയിരുന്നു. ഇതിനിടയില്‍ ജീപ്പ് കേടായി ഓട്ടം അവസാനിപ്പിച്ച് 'ഷെഡില്‍ കേറി' അന്ന് കേറിയ ജീപ്പ് പിന്നീട് അവിടെ നിന്ന് ഇറങ്ങിയില്ല എന്ന് മാത്രം.
കേടായ ജീപ്പ് നന്നാക്കാന്‍ തീരുമാനമായപ്പോള്‍ 2018ലെ മഹാപ്രളയം ജീപ്പിനെ മുക്കി കളഞ്ഞു. പിന്നീട് പൊളിച്ചുവിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയുമായില്ല. ഇതിനിടെ ഐസിഡിഎസ് ഓഫിസ് സാറാമ്മയുടെ കെട്ടിടത്തിൽ നിന്ന് റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ സമുച്ചയിത്തിലേക്ക് മാറ്റി. എന്നാൽ കേടായ ജീപ്പ് ഇതുവരെ സാറാമ്മയുടെ ഷെഡില്‍ നിന്ന് മാറ്റിയതുമില്ല.
Also Read- സജി ചെറിയാനെത്തി നഷ്ടപരിഹാരം ഉറപ്പു നല്കി; പിഴുതെറിഞ്ഞ സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പുനഃസ്ഥാപിക്കും
വീട്ടുമുറ്റത്ത് കട്ടപ്പുറത്തായ ജീപ്പിന്റെ കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളെല്ലാം സാറാമ്മക്ക് മുന്പില് കൈമലർത്തിയിരിക്കുകയാണ്. ജീപ്പ് കെട്ടിവലിച്ച് ഓഫിസിന് മുന്നില്‍ കൊണ്ടിടാമെന്ന് ആലോചിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കേസില്‍ കുടുക്കുമോ എന്ന ആശങ്കയിന് പിന്മാറുകയായിരുന്നു,
ഇവിടെ കള്ളുകുടിച്ചാല്‍ പോലീസ് വരുമോ ? പോലീസിനോട് ചോദിക്കാന്‍ പറ്റിയ ചോദ്യം
വഴിയരികില്‍ നിന്ന ഒരാളോട് രണ്ട് യുവാക്കള്‍ ചോദിക്കുകയാണ് 'ഇവിടെ ഇരുന്ന് കള്ള ് കുടിച്ചാല്‍ പോലീസ് വരുമോ ? ' ചോദിച്ചതാകട്ടെ ഒരു പോലീസുകാരനോടും പിന്നെ നടന്നതെല്ലാം സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രസകരമായ നിമിഷങ്ങള്‍. വ്യാഴാഴ്ച പാലാ മീനച്ചിലാര്‍ കടവില്‍ മദ്യപിക്കാനെത്തിയ രണ്ട് യുവാക്കള്‍ക്കാണ് 'കടുവയെ പിടിച്ച കിടുവ' എന്ന് പറയും പോലയുള്ള അക്കിടി പറ്റിയത്.
മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്ഡിനായി സ്ക്വാഡുകാരുടെ കൂടെ പാലാ മീനച്ചിലാർ കടവിൽ മഫ്തി വേഷത്തിൽ നിന്ന പാല പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ടോംസൺ പീറ്റർ കുരിയാലിമല എന്ന കെ.പി.ടോംസണിനോടായിരുന്നു യുവാക്കളുടെ ചോദ്യം. പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പു ചുമത്തി യുവാക്കൾക്കെതിരെ പിന്നാലെ കേസെടുത്തു.
Also Read- ഏറെക്കാലം കാത്തിരുന്ന് പിറന്ന കുഞ്ഞിന് രണ്ട് തലയും മൂന്ന് കൈകളും
‘മീനച്ചിലാർ തീരത്തിരുന്നു മദ്യപിച്ച ചിലരെ റെയ്ഡിന്റെ ഭാഗമായി പിടികൂടിയിരുന്നു. ഇവരെ റോഡിലേക്ക് എത്തിക്കുന്നത് നോക്കി നിന്ന തന്നോടാണ് ആളറിയാതെ രണ്ടു പേർ ഇവിടിരുന്നു കള്ളുകുടിച്ചാൽ പോലീസ് വരുമോയെന്ന് ചോദിച്ചത്. മറുപടി കേൾക്കാൻ നിൽക്കാതെ തീരത്തെ പടികളിറങ്ങിപ്പോയ ഇവർ പടികളിലൊന്നിൽ ഇരുന്ന് ബീയർ കുപ്പി തുറക്കാൻ തുനിഞ്ഞതോടെയാണ് സ്ക്വാഡിലെ മറ്റ് അംഗങ്ങൾ യുവാക്കളെ കൈയ്യോടെ പൊക്കിയത്.
ഡ്യൂട്ടിക്കിടയിലെ രസകരമായ സംഭവം എസ്.ഐ ടോംസണ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കേസെടുത്ത ശേഷം യുവാക്കളെ താക്കീത് നല്കി വിട്ടയച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.