• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് കാലത്ത് സർക്കാർ ഡോക്ടർമാരുടെ 'സഹന' സമരം; ഡോക്ടേഴ്സ് ദിനത്തിൽ അധിക ഡ്യൂട്ടി ചെയ്ത് പ്രതിഷേധം

കോവിഡ് കാലത്ത് സർക്കാർ ഡോക്ടർമാരുടെ 'സഹന' സമരം; ഡോക്ടേഴ്സ് ദിനത്തിൽ അധിക ഡ്യൂട്ടി ചെയ്ത് പ്രതിഷേധം

ഡോക്ടേഴ്സ് ദിനമായ ജൂലൈ 1 ന് അധിക ഡ്യൂട്ടി ചെയ്താണ് സർക്കാർ ഡോക്ടർമാരുടെ പ്രതിഷേധം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: കോവിഡ് കാലത്ത് വീണ്ടും സഹന സമരവുമായി ഡോക്ടർമാർ. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഡോക്ടേഴ്സ് ദിനമായ ജൂലൈ 1 ന് അധിക ഡ്യൂട്ടി ചെയ്താണ് സർക്കാർ ഡോക്ടർമാരുടെ പ്രതിഷേധം.

ഒരു മണിക്കൂർ അധിക ഡ്യൂട്ടി ചെയ്ത് പ്രതിഷേധിക്കും. ഡോക്ടേഴ്സ് ദിനം സഹനദിനമായി കെജിഎംഒഎ ആചരിക്കും.
സാലറി ചലഞ്ചിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കുക, മൂന്ന് മാസമായി തുടർച്ചയായി ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് അധിക ഡ്യൂട്ടിയ്ക്ക് ഇൻസന്റീവ് അനുവദിക്കുക, ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ വിശ്രമം അനുവദിക്കുക, കാരുണ്യ അടക്കമുള്ള പദ്ധതികളുടെ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
Also Read:Viral Video | 'മോഷണമാണ് ഇവന്‍റെ മെയിൻ': ഇന്‍റര്‍നെറ്റ് സ്റ്റാർ ആയി ഒരു 'കുഞ്ഞു മോഷ്ടാവ്'
[NEWS]
Your Dream Car | വിറ്റാര ബ്രെസ, ടാറ്റ നെക്സൺ, ഹ്യൂണ്ടായ് വെന്യൂ; ഏതാണ് 10 ലക്ഷത്തിൽ താഴെ വിലയുള്ള മികച്ച കോപാക്ട് എസ്.യു.വി?
[PHOTO]
China Dusht | മൻ കീ ബാത്തിൽ സംസ്കൃത ശ്ലോകം ചൈനയ്ക്കുള്ള മുന്നറിയിപ്പോ? പ്രധാനമന്ത്രി പറഞ്ഞതിന്‍റെ അർത്ഥമറിയാം [NEWS]

കൂടാതെ രോഗികൾക്ക് അനുബന്ധമായി അവശ്യമായ ഡോക്ടർമാരെയും  മറ്റ് ജീവനക്കാരെയും നിയമിക്കുക. സർക്കാർ ആശുപത്രികളിൽ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്ന മെഡിക്കൽ ഓഫീസർമാർക്ക് പകരം അവധി അനുവദിക്കുക തുടങ്ങി ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

ചികിത്സയെ ബാധിക്കാത്ത രീതിയിലാകും പ്രതിഷേധം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രധാന ആശുപത്രിയിൽ 10 പേർ ഒന്നിച്ച് പ്രതിഷേധവും നടത്തും. നേരത്തെ സാലറി ചലഞ്ചിനെതിരെയും കെജിഎംഒഎ പ്രതിഷേധിച്ചിരുന്നു.
Published by:Gowthamy GG
First published: