തിരുവനന്തപുരം: സാമൂഹ്യ മാധ്യമത്തിലൂടെ മതസ്പർധയുണ്ടാക്കും വിധത്തിലുള്ള പരാമർശം നടത്തിയ സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. ദേശമംഗലം ജില്ലാ പഞ്ചായത്ത് ഓഫീസിലെ സീനിയർ ക്ലാർക്ക് രാജനെയാണ് തദ്ദേശ വകുപ്പ് സസ്പെൻഡ് ചെയ്തത്.
തൃശൂർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടായിരുന്നു രാജന്റെ ഫേസ്ബുക്കിലെ പരാമർശം. പൗരത്വ ഭേദഗതിയെകുറിച്ചുള്ള ഒരു ഫേസ് ബുക്ക് പോസ്റ്റിന്റെ കമന്റായാണ് രാജൻ വിവാദപരാമർശം നടത്തിയത്.
രാജന്റെ അഭിപ്രായപ്രകടനം 1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 60 എയുടെ ലംഘനവും ഗുരുതരമായ അച്ചടക്കലംഘനവും ആണെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.