• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോടിയേരിയെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്: സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

കോടിയേരിയെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്: സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

ഇയാൾക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു

  • Share this:
കൊല്ലം: അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ അപമാനിക്കുന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ‍് ചെയ്തു. ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക് സന്തോഷ് രവീന്ദ്രൻപിള്ളയെ ആണ് രജിസ്ട്രേഷൻ ഐ ജി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. നേരത്തെ ഇയാൾക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. 'ഒരു പട്ടി ചത്തു. ഒരെണ്ണം കൂടി ചാവാനുണ്ട്' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

Also Read- കോടിയേരിയെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റ്; സർക്കാർ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു

നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പില്‍ അധിക്ഷേപകരമായ പോസ്റ്റിട്ട പൊലീസുകാരനെ സസ്പെൻഡ് ചെയ്തിരുന്നു. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ഉറൂബിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻകുമാർ സസ്പെൻഡ് ചെയ്തത്. പൊതുജനമധ്യത്തിൽ പൊലീസിനെ താറടിക്കുന്നതാണെന്നും പോസ്റ്റെന്നും സർവീസ് ചട്ട ലംഘനമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

Also Read- സാഗരം സാക്ഷിയായി കോടിയേരി യാത്രയായി; ജനസാഗരത്തിനൊപ്പം വിങ്ങിപ്പൊട്ടി സഖാവ് പിണറായി

മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനായിരുന്നു ഉറൂബ്. വാട്സ് ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഉറൂബിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകിയത്.

Also Read- ഒന്നരവർഷം മുൻപ് വീട്ടമ്മ കൊല്ലപ്പെട്ട വീട്ടിനുള്ളിൽ ഭർത്താവും മരിച്ച നിലയിൽ

പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. 'എൽവിഎച്ച്എസ് പിടിഎ 2021-22' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് കുറിപ്പിട്ടത്. ഇന്നലെ ഇയാൾ ഖേദപ്രകടനം നടത്തി വീഡിയോ പങ്കുവെച്ചിരുന്നു.
Published by:Rajesh V
First published: