കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ മത,സമുദായ സംഘടനകളില്‍ ഭാരവാഹികളാകുന്നത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടം 67എ പ്രകാരം മത,സമുദായ സംഘടനകളുടെ പദവി വഹിക്കാനാകില്ല. എന്നാല്‍ മത്സരിക്കാന്‍ വിലക്കില്ലെന്നും മത്സരിക്കുന്നവര്‍ ജയിച്ച് പദവിയിലെത്തിയാല്‍ 67എ ചട്ടം ബാധകമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ജോലിക്കാര്‍ സിഎസ്ഐ സഭയുടെ വിവിധ സമിതികളിലേക്ക് മത്സരിക്കുന്നത് തടയണമെന്നാനവശ്യപ്പെട്ട് കോട്ടയം തലയോലപ്പറമ്പ് സ്വദേശി കെ.ജെ ഫിലിപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആര് രവിയുടെ ഉത്തരവ്. കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടം 2014ല്‍ ഭേദഗതി ചെയ്ത് 67 എ ചട്ടം ഉള്‍പ്പെടുത്തുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മത,സമുദായ സംഘടനകളുടെയോ അത്തരം ട്രസ്റ്റുകളുടെയോ ഭാരവാഹി ആകരുതെന്നാണ് ചട്ടം.
Also Read- അഞ്ച് വർഷം കൊണ്ട് എല്ലാവർക്കും വീട്; കേരള സർക്കാർ വലതുപക്ഷ ശക്തികൾക്കുള്ള ബദൽ: മുഖ്യമന്ത്രി
വ്യക്തിയുടെ മത സ്വാതന്ത്ര്യവും ന്യൂനപക്ഷവും ഉള്‍പ്പെടെ സമുദായങ്ങളുടെ ഇവകാശവും നിഷേധിക്കുന്നില്ല.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മത,സമുദായ സംഘടനകളില്‍ പദവി വഹിക്കുന്നതിനു മാത്രമാണ് വിലക്ക്. പ്രത്യേക വിഭാഗമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന്റെ ഭാഗമാണ് ഇതെന്നു കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സിഎസ്ഐ മധ്യകേരള മഹാഇടവകയുടെ പദവി വഹിക്കുന്നതിനും ചട്ട വ്യവസ്ഥ ബാധകമാകും.ഹര്ജിക്കാരന് ഈ വിഷയത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്കിയ നിവേദനം 6 ആഴ്ചയ്ക്കുള്ളില്‍ പരിഗണിച്ചു തീര്‍പ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
മുട്ടിലിഴഞ്ഞ് വനംവകുപ്പ്; അന്വേഷണം നേരിട്ട ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ്
കോഴിക്കോട്: മുട്ടില്‍ മരംമുറിക്കേസിലും (Muttil Tree Felling Case) വൃക്ഷത്തൈ ക്രമക്കേടിലും അന്വേഷണം നേരിട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന നിലപാടില്‍ വനംവകുപ്പ് (Forest Department). രണ്ട് കേസിലും ആരോപണവിധേയനായ റേഞ്ച് ഓഫീസര്‍ എം പത്മനാഭന് കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് വിരമിച്ചു. അടുത്ത മാസം വിരമിക്കുന്ന ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന് എതിരെയും നടപടി വേണ്ടെന്ന് വനംവകുപ്പ് തീരുമാനിച്ചതായാണ് സൂചന.
മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഒത്തുകളിച്ചെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്ന രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന് ഐഎഫ്എസും റേഞ്ച് ഓഫീസര്‍ എം പത്മനാഭനും. പ്രതികളായ അഗസ്റ്റിന് സഹോദരങ്ങളെ ഇരുവരും നൂറിലധികം തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകളും പുറത്തുവന്നിരുന്നു.
2018ലെ കോഴിക്കോട് വൃക്ഷത്തൈ നടല്‍ ക്രമക്കേടിലും ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. എന്നാല്‍ രണ്ട് പേര്‍ക്കെതിരെയും നടപടിയെടുക്കാതെ വനംമന്ത്രിയുടെ ഓഫീസ് ഒത്തുകളി തുടര്‍ന്നതോടെ ഇക്കഴിഞ്ഞ മെയ് 31ന് എം പത്മനാഭന് സര്‍വീസില്‍ നിന്ന് വിരമിച്ചു. എന്‍ ടി സാജന് ഐഎഫ്എസ് അടുത്തമാസം വിരമിക്കുന്നതുവരെയും നടപടി വേണ്ടെന്ന് ഉന്നതങ്ങളില്‍ നിന്ന് വനംവകുപ്പ് ആസ്ഥാനത്തേക്ക് നിര്‍ദേശം ലഭിച്ചതായാണ് വിവരം. ധര്‍മ്മടം സ്വദേശിയായ എന്‍ ടി സാജനും കോഴിക്കോട് മുക്കം സ്വദേശിയായ പത്മനാഭനും സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന് വിവരമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.