ലംഘനമില്ലാത്ത ആചാരം ഇതുമാത്രം: പണിമുടക്കിയ ഉദ്യോഗസ്ഥർക്കും ശമ്പളം!
ലംഘനമില്ലാത്ത ആചാരം ഇതുമാത്രം: പണിമുടക്കിയ ഉദ്യോഗസ്ഥർക്കും ശമ്പളം!
Last Updated :
Share this:
തിരുവനന്തപുരം: രണ്ടു ദിവസം നീണ്ടുനിന്ന ദേശീയ പണിമുടക്കില്‍ സംസ്ഥാനത്തെ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും നഷ്ടമുണ്ടായെങ്കിലും സര്‍ക്കാര്‍ ജീവനക്കാരിലേറെയും സമരം ചെയ്തതും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വീട്ടില്‍ ഇരുന്നതും പൂര്‍ണ ശമ്പളത്തോടെ.
പണിമുടക്കുന്നതു വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിക്കാത്തതാണ് ജീവനക്കാര്‍ക്ക് തുണയായത്. ഡയസ്നോണ്‍ പ്രഖ്യാപിച്ചാല്‍ പണിമുടക്കുന്ന ദിവസത്തെ ശമ്പളം ലഭിക്കില്ല. ഇത്തരത്തില്‍ ശമ്പളം പിടിച്ചില്ലെങ്കില്‍ പണിമുടക്ക് ദിനങ്ങള്‍ അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന രീതിയുമുണ്ട്. എന്നാല്‍ പണിമുടക്ക് ദിനത്തിലെ അവധി പിന്നീട് കാഷ്വല്‍ ലീവില്‍ കുറവു ചെയ്യും.
കാലങ്ങളായി സംസ്ഥാന സര്‍ക്കാര്‍ അനുകൂലിക്കുന്ന പണിമുടക്കുകള്ക്കൊന്നും ഡയസ്നോണ്‍ പ്രഖ്യാപിക്കാറില്ല. അതുകൊണ്ടു പണിമുടക്ക് ദിനത്തില്‍ ശമ്പളം വാങ്ങുന്ന 'ആചാരം' ഇന്നും ലംഘിക്കപ്പെടാതെ നിലനല്‍ക്കുകയാണ്. എന്നാല്‍ ഇക്കുറി ഡയസ്നോണ്‍ പ്രഖ്യാപിക്കാത്തതിനാല്‍ ഇത്തരം നടപടികളൊന്നും ഉണ്ടാകില്ല. അതായത് പണിമുടക്കില്‍ പങ്കെടുത്ത് പിറ്റേദിവസം ഒപ്പിട്ടവര്ക്കൊക്കെ കൃത്യമായി ശമ്പളം ലഭിക്കുമെന്നു സാരം.
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ മാത്രം 4860 ജീവനക്കാരാണുള്ളത്. ഇതില്‍ ആദ്യദിനത്തില്‍ 111 പേരും രണ്ടാം ദിനത്തില്‍ 115 പേരുമാണ് ജോലിക്കെത്തിയത്. മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. അതേസമയം പണിമുടക്കിന്റെ പേരില്‍ കട അടച്ചിടുകയും കൂലി വേല ഉള്‍പ്പെടെയുള്ള ജോലിക്ക് പോകാന്‍ സാധിക്കാതിരിക്കുകയും ചെയ്യാതിരുന്നവര്‍ക്ക് ജീവിതമാര്‍ഗം മുടങ്ങുകയും ചെയ്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.