പെൻഷൻ പ്രായം 'വർധിപ്പിക്കാതെ' ജോലി തുടരും; വിരമിച്ച സർക്കാർ ജീവനക്കാർക്ക് 4 വർഷം പുനർനിയമനത്തിന് ശുപാർശ

മദ്യനികുതി 50% കൂട്ടാനും ശുപാർശ

News18 Malayalam | news18-malayalam
Updated: July 28, 2020, 11:11 AM IST
പെൻഷൻ പ്രായം 'വർധിപ്പിക്കാതെ' ജോലി തുടരും; വിരമിച്ച സർക്കാർ ജീവനക്കാർക്ക്  4 വർഷം പുനർനിയമനത്തിന് ശുപാർശ
സെക്രട്ടേറിയറ്റ്
  • Share this:
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിന് പകരം വിരമിച്ചശേഷം താൽപര്യമുള്ളവർക്ക് 60 വയസുവരെ പുനർനിയമനം നൽകണമെന്ന് വിദഗ്ധസമിതി ശുപാർശ. വിരമിക്കുന്നതിന് മുൻപുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മാത്രമേ തുടർന്നും നൽകാവൂയെന്നും സമിതി നിർദേശിക്കുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച മുൻ ചീഫ് സെക്രട്ടറി കെ എ എബ്രഹാം അധ്യക്ഷനായ സമിതിയാണ് ശുപാർശ നൽകിയത്.

പെൻഷൻ പ്രായം 56ൽ നിന്ന് 60ആയി ഉയർത്തിയാൽ 16,000 കോടി രൂപ ലാഭിക്കാമെന്നും സമിതി പറയുന്നു. എന്നാൽ നാലുവർഷം സർവീസ് കാലാവധി നീട്ടുന്നതിന് അനുസരിച്ച് ശമ്പളത്തിലുണ്ടാകുന്ന വർധനയ്ക്ക് ആനുപാതികമായി പെൻഷൻ തുകയും വർധിക്കും. ഇതെല്ലാം കണക്കിലെടുത്താണ് വിരമിച്ചശേഷം നിബന്ധനകളോടെ പുനർനിയമനം എന്ന ബദൽ നിർദേശം സമിതി മുന്നോട്ടുവെച്ചത്.

TRENDING:Dulquer Salmaan | മികച്ച 'ബർഗർ ഷെഫിനൊപ്പം' പൃഥ്വിരാജ്; ദുൽഖറിന് പിറന്നാൾ ആശംസയുമായി താരങ്ങൾ[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]'ജനപ്രതിനിധികൾക്ക് നിശ്ചിതപ്രായം ഉറപ്പാക്കണം; 55 വയസാക്കണം പ്രായപരിധി'; സജി ചെറിയാൻ എം.എൽ.എ[NEWS]

മദ്യനികുതി 50% കൂട്ടാൻ ശുപാർശ

  • സംസ്ഥാനത്തെ മദ്യനികുതി 50 ശതമാനം കൂട്ടാനും കെ എം എബ്രഹാം അധ്യക്ഷനായ സമിതി ശുപാർശ ചെയ്തു.

  • സർക്കാർ ആശുപത്രികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫീസ് ഓരോ വർഷവും 5 ശതമാനം വർധിപ്പിക്കാം.

  • സംസ്ഥാന സർക്കാർ പിരിക്കുന്ന പെട്രോൾ നികുതിയുടെ പരിധി 44% എന്നത് 55% ആക്കിയും ഡീസൽ നികുതി 40 ശതമാനത്തിൽനിന്ന് 50% ആക്കിയും പുനർനിർണയിക്കാം.

  • സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ വേതനത്തിൽനിന്ന് നിശ്ചിത തുക ഈടാക്കി പലിശ നൽകുക. ഈ തുക കോവിഡ് ഫണ്ടായി ഉപയോഗിക്കാം.

  • ഇന്ധന നികുതി കൂട്ടിയാൽ 2086 കോടിയും മദ്യനികുതി വർധിപ്പിച്ചാൽ 6452 കോടിയും ലഭിക്കും.

  • ഭൂമിയുടെ ന്യായവില വർധിപ്പിക്കാം, സ്റ്റാംപ് ഡ്യൂട്ടിയിൽ നേരിയ കുറവും വരുത്താം.

  • എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാരിനുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത പഠിക്കാൻ സമിതിയെ നിയോഗിക്കുക.

Published by: Rajesh V
First published: July 28, 2020, 11:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading