നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജോലി ചെയ്യാതെയും കൂലി; ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം

  ജോലി ചെയ്യാതെയും കൂലി; ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം

  പണിമുടക്കുന്നതു വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തതാണ് കാരണം

  Harthal

  Harthal

  • Share this:
   തിരുവനന്തപുരം: ജനുവരി മാസത്തെ ശമ്പള ബിൽ തയ്യാറായപ്പോൾ രണ്ടു ദിവസം നീണ്ടുനിന്ന ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം നൽകാൻ തീരുമാനം. പണിമുടക്കുന്നതു വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തതാണ് ഇതിന് കാരണം.

   ഡയസ്‌നോണ്‍ പ്രഖ്യാപിച്ചാല്‍ പണിമുടക്കുന്ന ദിവസത്തെ ശമ്പളം ലഭിക്കില്ല. ഇത്തരത്തില്‍ ശമ്പളം പിടിച്ചില്ലെങ്കില്‍ പണിമുടക്ക് ദിനങ്ങള്‍ അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന രീതിയുമുണ്ട്. എന്നാല്‍ പണിമുടക്ക് ദിനത്തിലെ അവധി പിന്നീട് കാഷ്വല്‍ ലീവില്‍ കുറവു ചെയ്യുകയാണ് പതിവ്.

   ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു; വിട വാങ്ങിയത് സോഷ്യലിസ്റ്റ് പോരാളി

    

   സെക്രട്ടേറിയറ്റില്‍ മാത്രം 4860 ജീവനക്കാരാണുള്ളത്. ഇതില്‍ ആദ്യദിനത്തില്‍ 111 പേരും രണ്ടാം ദിനത്തില്‍ 115 പേരുമാണ് ജോലിക്കെത്തിയത്. മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. അതേസമയം പണിമുടക്കിന്റെ പേരില്‍ കട അടച്ചിടുകയും കൂലി വേല ഉള്‍പ്പെടെയുള്ള ജോലിക്ക് പോകാന്‍ സാധിക്കാതിരിക്കുകയും ചെയ്യാതിരുന്നവര്‍ക്ക് ജീവിതമാര്‍ഗം മുടങ്ങുകയും ചെയ്തു.

   First published:
   )}