• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ 138 ദിവസം സമയം; ഉടമകൾക്ക് 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

120- 138 ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ പൊളിക്കുമെന്ന് സാൽവെ കോടതിയെ അറിയിച്ചു. ഈ സമയപരിധി കോടതി അംഗീകരിക്കുകയായിരുന്നു.

news18-malayalam
Updated: September 27, 2019, 3:25 PM IST
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ 138 ദിവസം സമയം; ഉടമകൾക്ക് 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി
മരട് ഫ്ലാറ്റ്
  • Share this:
ന്യൂഡൽഹി: മരടിലെ ഫ്ലാറ്റുകൾ 138 ദിവസത്തിനകം പൊളിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഫ്ലാറ്റുടമകൾക്ക് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്നും കോടതി വ്യക്തമാക്കി.

ഫ്ലാറ്റുകൾ പൊളിച്ചേ മതിയാവൂയെന്ന് കോടതി വ്യക്തമാക്കിയതോടെ ഫ്ലാറ്റുകൾ പൊളിക്കാതെ നിലനിർത്താനുള്ള സർക്കാരിന്റെ അവസാന ശ്രമവും പാഴായി. നിയമലംഘനങ്ങൾ തുടരാൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുൺ മിശ്ര, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

also read:മരട് ഫ്ലാറ്റിലെ താമസക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി; സമിതി രൂപീകരിച്ചെന്ന് സർക്കാർ

ഫ്ലാറ്റുകൾ പൊളിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ സർക്കാരിന്റെ ചെലവിൽ മറ്റാരെയെങ്കിലും ഏർപ്പെടുത്തുമെന്ന് കോടതി വ്യക്തമാക്കി. താമസക്കാരെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ടെന്നും കെട്ടിടങ്ങൾ നിലനിർത്താൻ അനുവദിക്കണമെന്നും സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്.

താമസക്കാരെ ഒഴിപ്പിക്കണമെന്നായിരുന്നില്ല കോടതിയുടെ ഉത്തരവെന്നും നിയമലംഘനങ്ങൾ തടയുക എന്നതായിരുന്നുവെന്നും അരുൺ മിശ്ര വ്യക്തമാക്കി. ഭാവിയിലെ ദുരന്തങ്ങളിൽ നിന്ന് ഫ്ലാറ്റിലെ താമസക്കാരെ കൂടി സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.

120- 138 ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ പൊളിക്കുമെന്ന് സാൽവെ കോടതിയെ അറിയിച്ചു. ഈ സമയപരിധി കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം ഫ്ലാറ്റുടമകളെ പ്രതിസന്ധിയിലാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.ഫ്ലാറ്റുടമകളെ സംരക്ഷിക്കണം. അവർക്ക് സുരക്ഷിതമായ താമസ സ്ഥലം നൽകണം. അവർക്ക് അടിയന്തരമായി ധനസഹായം നൽകണം- ബെഞ്ച് വ്യക്തമാക്കി. ഇതിനായി ഒരു കമ്മിറ്റി സർക്കാർ രൂപീകരിച്ചിട്ടുണ്ടെന്ന് സാൽവെ കോടതിയെ അറിയിച്ചു. 343 ഫ്ലാറ്റുടമകൾക്ക് ഇടക്കാല ധനസഹായത്തിനായി സർക്കാരിന് 100 കോടി രൂപ ആവശ്യമുണ്ടെന്ന് സാൽവെ പറഞ്ഞു. നാലാഴ്ചയ്ക്കുള്ളിൽ ഒരു ഫ്ലാറ്റ് ഉടമയ്ക്ക് 25 ലക്ഷം രൂപ വീതം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച സത്യവാങ്മൂലം ചീഫ്സെക്രട്ടറി കോടതിയിൽ സമർപ്പിക്കുമെന്നും സാല്‍വെ പറഞ്ഞു.

നഷ്ടപരിഹാരത്തുക ബിൽഡർമാരിൽ നിന്ന് ഈടാക്കും. ബിൽഡർമാർക്കും പ്രൊമോട്ടർമാക്കും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ഒക്ടോബർ 25ന് ഹർജി വീണ്ടും പരിഗണിക്കും. മെയിലാണ് ഫ്ലാറ്റുകൾ പൊളിക്കാൻ കേടതി ഉത്തരവിട്ടത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 27, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍