ഫെബ്രുവരി 29ലെ ദോഹ - കൊച്ചി വിമാനത്തിലെ 182 യാത്രക്കാർക്കും മുന്നറിയിപ്പ് നൽകിയെന്ന് സർക്കാർ

182 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരുടെ വിവരങ്ങളെല്ലാം ലഭിച്ചു കഴിഞ്ഞതായി കളക്ടർ അറിയിച്ചു.

News18 Malayalam | news18
Updated: March 8, 2020, 4:46 PM IST
ഫെബ്രുവരി 29ലെ ദോഹ - കൊച്ചി വിമാനത്തിലെ 182 യാത്രക്കാർക്കും മുന്നറിയിപ്പ് നൽകിയെന്ന് സർക്കാർ
Coronavirus-India
  • News18
  • Last Updated: March 8, 2020, 4:46 PM IST
  • Share this:
നെടുമ്പാശ്ശേരി: ഫെബ്രുവരി 29ന് എത്തിയ ദോഹ - കൊച്ചി വിമാനത്തിലെ 182 യാത്രക്കാർക്കും മുന്നറിയിപ്പ് നൽകി സർക്കാർ. പത്തനംതിട്ട സ്വദേശികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത കർശനമാക്കാൻ ജില്ലാ കളക്ടർ എസ്.സുഹാസ് ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ വകുപ്പ് അധികൃതരുമായി കളക്ടർ അടിയന്തിര യോഗം ചേർന്നു.

ഫെബ്രുവരി 29 ന് രാവിലെ 8.30 ന് ദോഹ - കൊച്ചി വിമാനത്തിലാണ് പത്തനംതിട്ട സ്വദേശികൾ നെടുമ്പാശ്ശേരിയിൽ എത്തിയത്. ഇറ്റലിയിൽ നിന്നുമാണ് ഇവർ കേരളത്തിലേക്കു വന്നത്. ഇവിടെ നിന്നും സ്വന്തം വാഹനത്തിൽ പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

182 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരുടെ വിവരങ്ങളെല്ലാം ലഭിച്ചു കഴിഞ്ഞതായി കളക്ടർ അറിയിച്ചു. ഇവർക്കെല്ലാം സുരക്ഷാ മുന്നറിയിപ്പുകൾ നൽകി. ഓരോ ജില്ലക്കാരായ യാത്രക്കാരുടെയും വിവരങ്ങൾ അതാത് ജില്ലക്ക് കൈമാറുകയാണ് ചെയ്തത്. 29ന് രാവിലെ വിമാനത്താവളത്തിൽ ജോലിയിലുണ്ടായ എല്ലാവരും തന്നെ എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടായാൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് കളക്ടർ നിർദ്ദേശിച്ചു.

BEST PERFORMING STORIES:3000 പേരെങ്കിലും രോഗബാധിതരുമായി സമ്പർക്കം നടത്തിയിരിക്കാമെന്ന് കളക്ടർ; അന്തിമ പട്ടിക ഉടനെ [NEWS]കൊറോണ ബാധിതരെ സ്വീകരിക്കാനെത്തിയ ബന്ധുക്കളെ കണ്ടെത്തി [NEWS]കോവിഡ് 19: ആറ്റുകാൽ പൊങ്കാല അടക്കമുള്ള ആഘോഷങ്ങളിൽ ആശങ്ക അറിയിച്ച് IMA
[NEWS]


ദിശ 1056 എന്ന നമ്പറിൽ വിളിച്ചാൽ ഡോക്ടറുമായി സംസാരിച്ച് സംശയങ്ങൾ തീർക്കാം. 29ന് രാവിലെ വിമാനത്താവളത്തിൽ മറ്റെന്തെങ്കിലും ആവശ്യത്തിന് എത്തിയവരും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു. കഴിഞ്ഞമാസം 29ന് ദോഹ- കൊച്ചി ഫ്ലൈറ്റിൽ എത്തിയ യാത്രക്കാരുടെ വിവരശേഖരണത്തിന് ശക്തമായ നടപടികൾ സിയാൽ സ്വീകരിക്കും. ഇന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ അണുവിമുക്തമാക്കാനും അടിയന്തിര നടപടി സ്വീകരിക്കും.
First published: March 8, 2020, 4:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading