നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ദേശീയപാതയോരങ്ങളില്‍ ശുചിമുറി; വേഗത്തിൽ സ്ഥലം കണ്ടെത്താന്‍ നിര്‍ദ്ദേശം

  ദേശീയപാതയോരങ്ങളില്‍ ശുചിമുറി; വേഗത്തിൽ സ്ഥലം കണ്ടെത്താന്‍ നിര്‍ദ്ദേശം

  സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്‍പ്പെടെ 24000 ശുചിമുറികളാണ് ലക്ഷ്യമിടുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  തുരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ ശുചിമുറികള്‍ നിർമ്മിക്കാനുള്ള പദ്ധതിക്കായി സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശമിറങ്ങി. പാതയോരങ്ങളില്‍ അടിയന്തരമായി 3 സെന്റ് സര്‍ക്കാര്‍ ഭൂമി വീതം കണ്ടെത്തി നല്‍കാനാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

  ഭൂമിയുടെ ഉടമസ്ഥാവകാശം കണ്ടെത്തുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരെ സഹായിക്കണം. ഇത് സംബന്ധിച്ച  വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാകളക്ടര്‍മാരെ ചുതലപ്പെടുത്തികൊണ്ടാണ് തദ്ദേശഭരണസെക്രട്ടറി ശാരദാമുരളീധരന്റെ ഉത്തരവ്.

  also read:'ആ ശങ്ക' തീർക്കാൻ കാൽ ലക്ഷത്തോളം പൊതു ശുചിമുറികൾക്ക് സ്ഥലം തേടി സർക്കാർ

  തദ്ദേശസ്ഥാപന സെക്രട്ടറിമാരും വില്ലേജ്ഓഫീസര്‍മാരും സംയുക്തമായി ഭൂമി അടയാളപ്പെടുത്തി സര്‍ക്കാരിനെ അറിയിക്കണം. ഈ ഭൂമി സ്വീകരിക്കണമോ എന്നകാര്യത്തില്‍ ജില്ലാകളക്ടറുടേതാണ് അന്തിമ തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു.

  സംസ്ഥാനതല സമിതി
  ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനൊരുങ്ങുന്ന പദ്ധതിക്കായി സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുകയാണ്. സംസ്ഥാന തല ഏകോപനത്തിനായി തദ്ദേശവകുപ്പ് മന്ത്രിയുടെ കീഴില്‍ പുതിയ സമിതി രൂപീകരിക്കും. തിങ്കളാഴ്ച ഇത് സംബന്ധിച്ച യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സര്‍ക്കാരിന്റെയും പൊതുമേഖലസ്ഥാപനങ്ങളുടേയും സഹകരണസ്ഥാപനങ്ങളുടേയും കീഴിലുളള ഭൂമി ശുചിമുറി പദ്ധതിക്കായി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിര്‍മ്മാണ ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ തന്നെ വഹിക്കണം. നിര്‍മ്മാണങ്ങളുടെ മേല്‍നോട്ടവും സമയബന്ധിതമായ പൂര്‍ത്തീകരണവും ഓരോ തദ്ദേസസ്ഥാപനങ്ങളും നിര്‍വ്വഹിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

  12000 ജോഡി ശുചിമുറികള്‍
  സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്‍പ്പെടെ 24000 ശുചിമുറികളാണ് ലക്ഷ്യമിടുന്നത്. ദേശീയ-സംസ്ഥാന പാതകളിലെ യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യം നിര്‍വ്വഹിക്കാന്‍ സൗകര്യമില്ലെന്നത് മനസിലാക്കിയാണ് സര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പെട്രോള്‍ പമ്പുകളില്‍ ടോയ്‌ലറ്റ് സൗകര്യമുണ്ടെങ്കിലും ഇത് ഉപഭോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണ് പലരും. സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ശുചിമുറികളോടനുബന്ധിച്ച് ലഘുഭക്ഷണശാലകളും അത്യാവശ്യസാധനങ്ങള്‍ വില്‍കുന്ന ഹബ്ബുകളും ഉയരും. കഴിഞ്ഞആഴ്ചചേര്‍ന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
  Published by:Gowthamy GG
  First published: