• HOME
 • »
 • NEWS
 • »
 • kerala
 • »
 • ധീരജവാന്‍ പ്രദീപിന്റെ കുടുംബത്തിന് ആശ്വാസം; ഭാര്യയ്ക്ക് ജോലി നല്‍കി സര്‍ക്കാര്‍; നിയമന ഉത്തരവ് നേരിട്ട് കൈമാറി മന്ത്രി

ധീരജവാന്‍ പ്രദീപിന്റെ കുടുംബത്തിന് ആശ്വാസം; ഭാര്യയ്ക്ക് ജോലി നല്‍കി സര്‍ക്കാര്‍; നിയമന ഉത്തരവ് നേരിട്ട് കൈമാറി മന്ത്രി

തൃശൂര്‍ താലൂക്ക് ഓഫീസില്‍ ഉദ്യോഗസ്ഥയായി നിയമനം നല്‍കിയ ഉത്തരവ് മന്ത്രി നേരിട്ടാണ്  കൈമാറിയത്.

 • Share this:
  കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനിക ഉദ്യോഗസ്ഥന്‍ എ പ്രദീപിന്റെ ഭാര്യ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തൃശൂര്‍ താലൂക്ക് ഓഫീസിലാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിരിക്കുന്നത്. മന്ത്രി കെ രാജന്‍ നേരിട്ട് നിയമന ഉത്തരവ് കൈമാറി.

  ഡിസംബര്‍ ഏഴിനായിരുന്നു കുനൂരില്‍ സംയുക്ത സൈനിക മേധാവി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ എ.പ്രദീപ് വ്യോമസേനയില്‍ വാറന്റ് ഓഫിസറായിരുന്നു. പ്രദീപിന്റെ വിയോഗത്തോടെ ഭാര്യയും രണ്ടു മക്കളും അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി.

  ഈ പ്രതിസന്ധി തിരിച്ചറിഞ്ഞ സ്ഥലം എംഎല്‍എയും റവന്യു മന്ത്രിയുമായ കെ രാജന്‍ ശ്രീലക്ഷ്മിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മുന്‍കൈയെടുക്കുകയായിരുന്നു. മന്ത്രിസഭയുടെ അംഗീകാരം കിട്ടിയതോടെ സ്വന്തം വകുപ്പില്‍ തന്നെ ജോലി നല്‍കി.

  Also Read-Vava Suresh| 'എന്നെ പാമ്പ് പിടിക്കാൻ വിളിക്കരുതെന്ന് പ്രചരിപ്പിക്കുന്നു'; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ വാവ സുരേഷ്

  തൃശൂര്‍ താലൂക്ക് ഓഫീസില്‍ ഉദ്യോഗസ്ഥയായി നിയമനം നല്‍കിയ ഉത്തരവ് മന്ത്രി നേരിട്ടാണ്  കൈമാറിയത്. പ്രദീപിന്റെ വേര്‍പാട് സംഭവിച്ച് രണ്ടു മാസം കൊണ്ടാണ് സര്‍ക്കാര്‍ ജോലിയുടെ കടമ്പകള്‍ പൂര്‍ത്തായാക്കിയത്.

  Vava Suresh | വാവാ സുരേഷിന് സി.പി.എം. വീട് നിർമ്മിച്ച് നൽകുമെന്ന് മന്ത്രി വാസവൻ; ലോകത്ത് ഇങ്ങനെ ഒരു മന്ത്രി ഉണ്ടാകില്ലെന്ന് സുരേഷ്

  വാവ സുരേഷിന് പുതിയ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. മന്ത്രി വി.എന്‍ വാസവനാണ് സുരേഷിന് പുതിയ വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത്. പാമ്പ് കടിയേറ്റ് ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന വാവ സുരേഷ്  ഇന്നാണ് ആശുപത്രി വിട്ടത്. വാവ സുരേഷിനെ യാത്ര അയക്കാൻ എത്തിയപ്പോൾ ആണ് മന്ത്രി വി.എൻ വാസവൻ സഹായ വാഗ്ദാനം ചെയ്തത്.

  ഓല മേഞ്ഞ ഒരു പഴയ വീട്ടിൽ ആണ് വാവ സുരേഷ് ഇപ്പോൾ താമസിക്കുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് ഒരു പുതിയ വീട് വെച്ച് നൽകാൻ തീരുമാനിച്ചത്. സാധാരണ കിട്ടുന്ന പണം എല്ലാം മറ്റുള്ളവർക്ക് സഹായത്തിനു നൽകുന്ന രീതി ആണ് വാവ സുരേഷിന്. വീട് വെച്ച് നൽകുന്നത് അടക്കം എല്ലാ സഹായവും അദ്ദേഹം നിരസിച്ച ചരിത്രം ആണ് ഉള്ളത്.  പക്ഷെ ഈ സഹായം സ്വീകരിക്കാൻ അദ്ദേഹം തയാറായി. സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ ഉള്ള കോട്ടയം അഭയം ചാരിറ്റബിൾ ട്രസ്റ്റ്‌ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റിയുമായി സഹകരിച്ചാണ് വീട് നിർമിക്കുക എന്നും വാസവൻ പറഞ്ഞു.

  തന്റെ ജീവൻ രക്ഷിക്കാൻ മന്ത്രി വി.എൻ വാസവൻ നൽകിയ ഇടപെടൽ പരിഗണിച്ചാണ് സഹായം സ്വീകരിക്കുന്നതെന്ന് വാവ സുരേഷ് പറഞ്ഞു. മന്ത്രി വാസവൻ തനിക്ക് ദൈവത്തെ പോലെ ആണ്. ലോകത്ത് ഒരു മന്ത്രിയും ഇങ്ങനെ കാണില്ല. ഗുരുതരാവസ്ഥയിൽ ആയപ്പോൾ തനിക്ക് സ്വകാര്യ ആശുപത്രിയിൽ നിന്ന് എസ്കോർട്ട് വരാൻ പോലും മന്ത്രി തയാറായി എന്നും സുരേഷ് ചൂണ്ടിക്കാട്ടി.

  Also Read-Vava Suresh |പാമ്പുപിടുത്തം തുടരും വാവ സുരേഷ്; ഉപകരണങ്ങളുമായി പാമ്പ് പിടിക്കുന്നവര്‍ക്കും കടി കിട്ടുന്നുണ്ട്

  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മികച്ച ചികിത്സ കിട്ടി.ഇത് വരെ ഉള്ള തന്റെ ധാരണ തിരുവനന്തപുരം ആശുപത്രി ആയിരുന്നു എല്ലാത്തിലും മികച്ചതെന്നായിരുന്നു. പക്ഷെ ഇത് വരെ കിട്ടിയതിൽ ഏറ്റവും മികച്ച ചികിത്സ തനിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് ലഭിച്ചതെന്നും  വാവ സുരേഷ് പറഞ്ഞു.

  പാമ്പ് പിടുത്തം ഇനിയും തുടരുമെന്നും വാവ സുരേഷ് വ്യക്തമാക്കി. ജനങ്ങൾ വിളിക്കുമ്പോൾ പോകാതിരിക്കാൻ ആവില്ല. സുരക്ഷിതമായി പാമ്പ് പിടിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ ഒന്ന് പാമ്പ് പിടുത്തത്തിൽ ഇല്ല എന്നാണ് വാവാ സുരേഷിന്‍റെ മറുപടി. ഉപകരണങ്ങൾ കൊണ്ട് പാമ്പ് പിടിച്ചാലും പാമ്പ് കൊത്തുന്ന സാഹചര്യമുണ്ട്. നിരവധി പേർക്കാണ് ഇത്തരത്തിൽ പാമ്പുകടിയേറ്റത്. കഴിഞ്ഞ ആഴ്ച കോഴിക്കോട് ഒരാൾക്ക് ഇത്തരത്തിൽ പാമ്പുകടിയേറ്റു എന്നും വാവാസുരേഷ് പറയുന്നു. കുറിച്ചിയിൽ പാമ്പ് പിടിച്ച സമയത്ത് തന്റെ നടുവിന് വേദന ഉണ്ടാകുകയായിരുന്നു. ഇതാണ് ശ്രമം പിഴക്കാന്‍ കാരണമെന്നും അദ്ദേഹം കോട്ടയത്ത്‌ മാധ്യമങ്ങളോട് പറഞ്ഞു.

  Also Read-School Reopening | സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കുന്നു; ക്ലാസുകള്‍ വൈകുന്നേരം വരെ

  തിങ്കളാഴ്ച വൈകിട്ട് 4.15 നാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പ് കടിച്ചത്.  പാമ്പിനെ  ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ  വലതുകാലിലെ മുട്ടിനു മുകൾഭാഗത്ത് പാമ്പ് കടിക്കുകയായിരുന്നു. തുടർന്ന് ഇഴഞ്ഞു പോയ പാമ്പിനെ പിടിച്ചു വാവ സുരേഷ് ചാക്കിലേക്ക് കയറ്റി. തുടർന്ന്  കാറിൽ വാവസുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ സ്ഥിതി ഗുരുതരം ആയതോടെയാണ് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ആണ് വാവസുരേഷിന് ചികിത്സ നൽകിയത്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ടി. കെ ജയകുമാർ നേതൃത്വത്തിൽ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വാവ സുരേഷിനെ ചികിത്സിച്ചത്.
  Published by:Jayesh Krishnan
  First published: