'ഭാഗ്യം' അറിയാതെ പോയവരിൽ നിന്ന് സർക്കാരിന് ലഭിച്ചത് 221 കോടി രൂപ
സമ്മാനം കിട്ടിയ വിവരം അറിയാത്തവർ, ടിക്കറ്റ് നഷ്ടമായതിനാൽ സമ്മാനം കരസ്ഥമാക്കാൻ കഴിയാതെ പോയവർ എന്നിവർക്ക് അടിച്ച ഭാഗ്യക്കുറി സമ്മാനങ്ങളാണ് സർക്കാരിന് മുൽക്കൂട്ടാകുന്നത്.
news18
Updated: August 14, 2019, 10:46 AM IST

പ്രതീകാത്മക ചിത്രം
- News18
- Last Updated: August 14, 2019, 10:46 AM IST
തിരുവനന്തപുരം: ഭാഗ്യദേവത കടാക്ഷിച്ചിട്ടും അത് അറിയാതെ പോയവരുടെ 'ഭാഗ്യം' നേരെയെത്തിയത് സർക്കാരിന്റെ കൈയിലേക്ക്. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം സർക്കാരിന് ലഭിച്ചത് 220.99 കോടി രൂപയാണ്. വർഷം തോറും ഈ തുക വർദ്ധിക്കുന്നുണ്ടെന്നാണ് കണക്ക്. സമ്മാനം അടിച്ചിട്ടും ആ നമ്പറിന്റെ അവകാശി എത്താത്തതു കൊണ്ടു മാത്രം സർക്കാരിന് ലഭിച്ച തുകയാണിത്.
സമ്മാനം കിട്ടിയ വിവരം അറിയാത്തവർ, ടിക്കറ്റ് നഷ്ടമായതിനാൽ സമ്മാനം കരസ്ഥമാക്കാൻ കഴിയാതെ പോയവർ എന്നിവർക്ക് അടിച്ച ഭാഗ്യക്കുറി സമ്മാനങ്ങളാണ് സർക്കാരിന് മുൽക്കൂട്ടാകുന്നത്. വിവരാവകാശ നിയമപ്രകാരമാണ് ഈ കാര്യങ്ങൾ ലഭിച്ചത്. 2013-14 സാമ്പത്തിക വർഷത്തിൽ ഇത്തരത്തിൽ സർക്കാരിന് ലഭിച്ചത് 73.43 കോടി രൂപയായിരുന്നു. അതേസമയം, ഈ വർഷം ഇതുവരെ എത്ര തുക ലഭിച്ചിട്ടുണ്ടെന്നുള്ളതിന്റെ കണക്ക് ലഭ്യമായിട്ടില്ല. INFO: സഹായവുമായി KSRTC; ദുരന്തബാധിത സ്ഥലങ്ങളിലേക്കുള്ള അവശ്യവസ്തുക്കൾ സൗജന്യമായി അയയ്ക്കാം
കേരള ലോട്ടറിയിൽ നിന്ന് കഴിഞ്ഞവർഷം ലഭിച്ച അറ്റാദായം 1695.5 കോടി രൂപയാണ്. ഏജന്രുമാരുടെ കമ്മീഷനും സമ്മാനവും നൽകി കഴിഞ്ഞതിനു ശേഷമായിരുന്നു ഇത്. അതേസമയം, സംസ്ഥാന ലോട്ടറി ആരംഭിച്ച 1967 -68ലെ അറ്റാദായം 14 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാൽ, അറ്റാദായം 2014 - 15 മുതൽ കുതിച്ചുകയറി. അച്ചടിക്കുന്ന ടിക്കറ്റിന്റെ എണ്ണം കൂട്ടിയതും ടിക്കറ്റിന്റെ വില വർദ്ധിപ്പിച്ചതും ഇതിന് പ്രധാന കാരണമായി.
സമ്മാനം കിട്ടിയ വിവരം അറിയാത്തവർ, ടിക്കറ്റ് നഷ്ടമായതിനാൽ സമ്മാനം കരസ്ഥമാക്കാൻ കഴിയാതെ പോയവർ എന്നിവർക്ക് അടിച്ച ഭാഗ്യക്കുറി സമ്മാനങ്ങളാണ് സർക്കാരിന് മുൽക്കൂട്ടാകുന്നത്. വിവരാവകാശ നിയമപ്രകാരമാണ് ഈ കാര്യങ്ങൾ ലഭിച്ചത്. 2013-14 സാമ്പത്തിക വർഷത്തിൽ ഇത്തരത്തിൽ സർക്കാരിന് ലഭിച്ചത് 73.43 കോടി രൂപയായിരുന്നു. അതേസമയം, ഈ വർഷം ഇതുവരെ എത്ര തുക ലഭിച്ചിട്ടുണ്ടെന്നുള്ളതിന്റെ കണക്ക് ലഭ്യമായിട്ടില്ല.