നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഫാക്ട് ചെക്കിന് സർക്കാർ നിയമിച്ചിരിക്കുന്നത് മൂന്നു പേരെ; പ്രതിവർഷ ശമ്പളം 13.34 ലക്ഷം രൂപ

  ഫാക്ട് ചെക്കിന് സർക്കാർ നിയമിച്ചിരിക്കുന്നത് മൂന്നു പേരെ; പ്രതിവർഷ ശമ്പളം 13.34 ലക്ഷം രൂപ

  ഒരു പത്രത്തിൽ വന്ന വാർത്തയെ ഉദ്യോഗസ്ഥന്റെ വിശദീകരണ കുറിപ്പോടെ ഫാക്ട് ചെക് വിഭാഗം വ്യാജ വാർത്തയാണെന്ന് കണ്ടെത്തിയത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.

  News18

  News18

  • Share this:
   തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ കണ്ടെത്താൻ രൂപീകരിച്ച ഫാക്ട് ചെക്കിലെ മൂന്നു ജീവനക്കാരുടെ ശമ്പളത്തിനായി സർക്കാർ പ്രതിവർഷം ചെലവഴിക്കുന്നത് 13.34 ലക്ഷം രൂപ. ഒരു ഗ്രാഫിക് ഡിസൈനർ, രണ്ട് സോഷ്യൽ മീഡിയ എഡിറ്റർമാർ എന്നിവരെയാണ് ഫാക്ട് ചെക്കിന്റെ പേരിൽ നിയമിച്ചിരിക്കുന്നത്. ഉയർന്ന ശമ്പളം നൽകി നിയമിച്ചത് പാർട്ടി അനുഭാവികളെയാണെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ശമ്പള കണക്ക് പുറത്തു വന്നിരിക്കുന്നത്.

   മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പി.ആര്‍.ഡിയുടെ കീഴിലാണ് ഫാക്ട് ചെക്ക് ആരംഭിച്ചത്.  സി-ഡിറ്റ് വഴി ജീവനക്കാരെ നിയമിക്കുന്നതിന്  13,34,280 രൂപയും അനുവദിച്ചു. കോവി‍ഡ് കാലത്ത് സമൂഹ മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകൾ തടയുകയെന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഇവർ പരിശോധിച്ചതിലേറെയും മാധ്യമ വാർത്തകളായിരുന്നു.

   ഒരു പത്രത്തിൽ വന്ന വാർത്തയെ ഉദ്യോഗസ്ഥന്റെ വിശദീകരണ കുറിപ്പോടെ ഫാക്ട് ചെക് വിഭാഗം വ്യാജ വാർത്തയാണെന്ന് കണ്ടെത്തിയത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. സര്‍ക്കാര്‍ പ്രസില്‍ നിന്ന് രഹസ്യവിവരങ്ങളടങ്ങിയ ഫയല്‍ നഷ്ടമായെന്നായിരുന്നു വാർത്ത. വാര്‍ത്ത വ്യാജമെന്നായിരുന്നു ഫാക്ട് ചെക്കിന്റെ കണ്ടെത്തല്‍. എന്നാല്‍ ഫയല്‍ നഷ്ടമായെന്നു കാട്ടി അച്ചടിവകുപ്പ് ഡയറക്ടര്‍ പൊലീസിന് പരാതി നല്‍കി. ഇതോടെ ഫാക്ട് ചെക്കിന്റെ കണ്ടെത്തൽ തന്നെ വ്യാജമായി.  നിമിഷങ്ങള്‍ക്കുള്ളില്‍ പത്രം പ്രസിദ്ധീകരിച്ചത് വ്യാജ വാർത്ത ആയിരുന്നെന്ന കണ്ടെത്തല്‍ ഫാക്ട് ചെക്ക് പിൻവലിച്ചു. ജൂൺ 22നാണ് സർക്കാർ ഫാക്ട് ചെക് വിഭാഗം രൂപീകരിച്ചത്.

   ഫാക്ട് ചെക്കിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഫാക്ട് ചെക്ക്. ഫാക്ട് ചെക്ക് എന്നപേരില്‍ നരേന്ദ്രമോദി പി.ഐ.ബി വഴി നടപ്പാക്കിയത് ഇവിടെ പിണറായി പി.ആര്‍.ഡി വഴി നടപ്പാക്കുകയാണെന്നും ക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
   Published by:Aneesh Anirudhan
   First published:
   )}