നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Ration | റേഷൻ പ്രതിസന്ധി; അഞ്ച് ദിവസത്തേയ്ക്ക് താൽകാലിക ക്രമീകരണം; 7 ജില്ലകളില്‍ ഉച്ചവരെ മാത്രം

    Ration | റേഷൻ പ്രതിസന്ധി; അഞ്ച് ദിവസത്തേയ്ക്ക് താൽകാലിക ക്രമീകരണം; 7 ജില്ലകളില്‍ ഉച്ചവരെ മാത്രം

    റേഷന്‍ കടകള്‍ അടച്ചിട്ട് വിതരണം തടസപ്പെടുത്തുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.

    • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ (Ration )വിതരണ പ്രതിസന്ധി പരിഹരിക്കാന്‍ താല്‍ക്കാലിക ക്രമീകരണം ഒരുക്കി സര്‍ക്കാര്‍. ഈ പോസ് മിഷീന്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് തുടര്‍ച്ചയായ അഞ്ചാം ദിവസവും റേഷന്‍ വിതരണം മുടങ്ങിയത്. റേഷന്‍ കടകള്‍ അടച്ചിട്ട് വിതരണം തടസപ്പെടുത്തുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.

    ദിവസങ്ങളായി ഈ പോസ് മിഷീന്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ 5 ദിവസമായി പ്രതിസന്ധി തുടരുന്നുണ്ട്. ഇത് പരിഹരിക്കാനാണ് പുതിയ ക്രമീകരണം. ഉച്ചവരെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം ഏഴ് ജില്ലകളിലും റേഷന്‍ കടകള്‍ തുറക്കും.

    രാവിലെ 8.30 മുതല്‍ 12 വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്കൊല്ലം, ആലപ്പുഴ, പത്തനംതിട്ടവയനാട് ജില്ലകളും. ഉച്ചയ്ക്ക് ശേഷം 3.30 മുതല്‍ 6.30 വരെ എറണാകുളംകോഴിക്കോട്, തിരുവനന്തപുരം,കണ്ണൂര്‍, കോട്ടയം , കാസര്‍ഗോഡ് , ഇടുക്കി ജില്ലകളും റേഷന്‍ കടകള്‍ തുറക്കും. 5 ദിവസം ഈ ക്രമീകരണം തുടരും.

    സെര്‍വ്വര്‍ പ്രതിസന്ധിയെ തുടര്‍ന്നാണ് അഞ്ച് ദിവസമായി റേഷന്‍ മുടങ്ങിയത്. പ്രതിസന്ധി തുടര്‍ന്നാല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. എന്നാല്‍ ഇന്നെലെ താല്‍കാലികമായി പ്രശ്‌നം പരിഹരിച്ചതാണെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനിൽ അറിയിച്ചു. കേരളത്തില്‍ ഇന്നലെ വൈകിട്ട് തെറ്റായ പ്രചാരണം മൂലം നാലായിരത്തിലേറെ കടകള്‍ മാത്രമാണ് തുറന്നതെന്നും മന്ത്രി പറഞ്ഞു.

    ഹൈദ്രാബാദിലെ NIC-യുടെ സെര്‍വ്വറിലൂടെയാണ് ഇ-പോസ് മെഷീന്റെ വിവരവിശകലനം നടക്കുന്നത്. നിലവിലുണ്ടായിട്ടുള്ള സാങ്കേതികതകരാറിന്റെ കാരണങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്.

    Dheeraj Rajendran|എത്തിയത് ആറംഗ സംഘം; ധീരജിനെ കുത്തിയത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ; റിമാൻഡ് റിപ്പോർട്ട്

    സെര്‍വ്വര്‍ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടതാണ് നിലവിലെ താകരാറിനു കാരണമെന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാനുള്ള എല്ലാ ക്രമീകരണവും ഒരുക്കിയെന്നും ജി ആര്‍ അനില്‍ പറഞ്ഞു.

    Morris Coin cheating case | മോറിസ് കോയിന്‍ തട്ടിപ്പ് കേസ്: 36 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

    ഭക്ഷ്യ പൊതുവിതരണ മേഖലയെ ശുദ്ധീകരിക്കുന്നതിനായി നിരവധി സംവിധാനങ്ങള്‍ 2013-ലെ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ഭാഗമായി വന്നു. അതില്‍ പ്രധാനമാണ് ഇ പോസ് മെഷീന്‍. ഗുണഭോക്താവിന്റെ വിരലടയാളം പതിപ്പിച്ച് ആളെ തിരിച്ചറിഞ്ഞ് മാത്രം വിതരണം നടത്തുന്ന ഈ സംവിധാനത്തിലൂടെ ഈ മേഖലയിലെ തെറ്റായ പ്രവണതകള്‍ വലിയൊരളവോളം ഇല്ലാതാക്കാന്‍ കഴിഞ്ഞു എന്നും ഭക്ഷ്യമന്ത്രി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു‌..
    Published by:Jayashankar AV
    First published:
    )}