കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്കു വിടില്ലെന്ന് സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കി. സര്‍ക്കാരോ ഇടതു മുന്നണിയോ ഇക്കാര്യം പരിശോധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലനാണ് എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്സിക്കു വിടണമെന്ന വാദം ഉയർത്തി മുന്നോട്ട് വന്നത്. തുടർന്ന് എ കെ ബാലനെ അനുകൂലിച്ചും പ്രതികൂലിച്ചും സമുദായ നേതാക്കൾ രംഗത്തെത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നയം വ്യക്തമാക്കി കോടിയേരി രംഗത്തെത്തിയത്. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എല്ലാ വശങ്ങളും പരിശോധിച്ച് ആലോചിച്ചേ തീരുമാനമെടുക്കൂവെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കി.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്കുവിടണമെന്ന എ കെ ബാലന്റെ അഭിപ്രായത്തിനെതിരെ എന്‍എസ്എസും കെസിബിസിയും രംഗത്തെത്തിയിരുന്നു. അതേസമയം എന്‍സിഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, എം.ഇ.എസ് ചെയർമാൻ ഡോ. ഫസൽ ഗഫൂർ എന്നിവർ എ കെ ബാലന്റെ അഭിപ്രായത്തെ അനുകൂലിച്ചു.
എയ്ഡഡ് നിയമനങ്ങള്‍ പിഎസ്സിക്കു വിടാനുള്ള നീക്കത്തിനു പിന്നില്‍ സിപിഎമ്മിന്റെ ഗൂഢ നീക്കമുണ്ടെന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നേരത്തെ പ്രതികരിച്ചത്. എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള നീക്കത്തെ എതിര്‍ത്ത് എന്‍എസ്എസും കെസിബിസിയും; തയാറെന്ന് വെള്ളാപ്പള്ളിഎയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള നീക്കത്തിനെതിരെ എന്‍എസ്എസും (NSS) കെസിബിസും(KCBC) രംഗത്ത്. എയ്ഡഡ് നിയമനം ഏറ്റെടുക്കുമെന്നത് സര്‍ക്കാരിന്റെ ഭീഷണിയാണെന്നും ക്രമക്കേട് നടത്തുന്ന മാനേജ്മെന്റിനെതിരെയാണ് നടപടി വേണ്ടതെന്നും കെസിബിസി പറഞ്ഞു. എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് എന്‍എസ്എസും വ്യക്തമാക്കി. സിപിഎം നീക്കത്തിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
Also Read- 'എയ്ഡഡ് നിയമനം സർക്കാരിന് നൽകാം'; മറ്റ് മാനേജ്മെന്റുകൾ തയ്യാറെങ്കിൽ SNDP യോഗവും തയ്യാറെന്ന് വെള്ളാപ്പള്ളി നടേശൻഎന്നാല് എയ്ഡഡ് സ്കൂള്‍ നിയമനം പിഎസ്സിക്ക് വിടാന്‍ തയ്യാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. സര്‍ക്കാര്‍ ശമ്പളം നല്കുമ്പോള് മാനേജ്മെന്റ് നിയമം വേണ്ട. സംവരണം പാലിച്ചുള്ള നിയമനം പിഎസ്സി നടത്തട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
Also Read- എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണം; നിയമം കൊണ്ടുവരണം; വെല്‍ഫെയര്‍ പാര്ട്ടിഎയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്ന ആവശ്യവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.കെ ബാലന് രംഗത്തെത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ മേഖലയിൽ സാമൂഹ്യ നീതി ഉറപ്പാക്കാന്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ. ലക്ഷങ്ങളും കോടികളും കോഴ നല്കാന് കെല്‍പ്പുളളവര്‍ക്ക് മാത്രമാണ് നിലവില്‍ ഇത്തരം സ്ഥാപനങ്ങളിൽ നിയമനം ലഭിക്കുന്നതെന്നും എ കെ ബാലൻ ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.