• HOME
  • »
  • NEWS
  • »
  • kerala
  • »
  • War In Ukraine | കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിയ്ക്കും; നടപടികള്‍ പുരോഗമിയ്ക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

War In Ukraine | കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിയ്ക്കും; നടപടികള്‍ പുരോഗമിയ്ക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

യുക്രൈയ്‌നിലെ മലയാളി വിദ്യാര്‍ത്ഥികളെ തിരികെയെത്തിയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രം വിശദീകരണം നൽകിയത്.

highcourt

highcourt

  • Share this:
കൊച്ചി :റഷ്യന്‍ അധിനിവേശത്തേത്തുടര്‍ന്ന് യുക്രൈയ്‌നിലെ (Ukraine ) യുദ്ധഭൂമിയില്‍ ആകപ്പെട്ടുപോയ മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിയ്ക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍  ഹൈക്കോടതിയെ അറിയിച്ചു.19000 ല്‍ അധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ക്രോഡീകരിച്ചുകഴിഞ്ഞു.എല്ലാവരെയും സൗജന്യമായി നാട്ടിലെത്തിയ്ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിയ്ക്കുകയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

യുക്രൈയ്‌നിലെ മലയാളി വിദ്യാര്‍ത്ഥികളെ തിരികെയെത്തിയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിശദീകരണം നൽകിയത്. കേന്ദ്രത്തിന്റെ വിശദീകരണത്തേത്തുടര്‍ന്ന് ഹര്‍ജി ബുധനാഴ്ച പരിഗണിയ്ക്കുന്നതിനായി മാറ്റി.ഹൈക്കോടി അഭിഭാഷക അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്.ഹൈക്കോടതിയില്‍ പ്രകാടീസ് ചെയ്യുന്ന രണ്ടു അഭിഭാഷകരുടെ കുട്ടികളടക്കം യുക്രൈയ്‌നില്‍ കുടുങ്ങിക്കിടക്കുകയാണ്.കഴിഞ്ഞ 24 മുതല്‍ കുട്ടുകളുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിയ്ക്കുന്നില്ലെന്നും അടിയന്തിര നടപടിയെടുക്കാന്‍ യുക്രൈന്‍ സ്ഥാനപതിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

ഇന്ത്യയുടെ യുക്രൈയ്‌നില്‍ രക്ഷാദൗത്യം ഏകോപിയ്ക്കുന്നതിനായി കേന്ദ്രമന്ത്രിമാര്‍ യുക്രെയ്ന്‍ അതിര്‍ത്തിയിലെത്തും. മന്ത്രിമാരായ ഹര്‍ദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജ്ജു, ജന. വികെ സിംഗ് എന്നിവരാണ് യുക്രൈയ്‌ൻ അതിര്‍ത്തി രാജ്യങ്ങളായ റൊമേനിയ, മാള്‍ഡോവ, സ്ലോവാക്യ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നത്. രക്ഷാദൗത്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുമായാണ് മന്ത്രിമാര്‍ യാത്ര തിരിക്കുന്നത്.

റൊമേനിയ, മാള്‍ഡോവ എന്നിവിടങ്ങളിലാണ് ജ്യോതിരാദിത്യ സിന്ധ്യ സന്ദര്‍ശിക്കുന്നത്. കിരണ്‍ റിജ്ജു സ്ലോവാക്യയിലേക്കും ഹര്‍ദീപ് സിംഗ് പുരി ഹംഗറിയിലേക്കും പുറപ്പെടും. വികെ സിംഗിനാണ് പോളണ്ടിലെ രക്ഷാദൗത്യത്തിന്റെ ചുമതല.

യുക്രൈയ്ന്‍ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സര്‍ക്കാര്‍ കണക്കനുസരിച്ച് ഏതാണ്ട് 4,0000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുക്രൈയ്‌നിലുള്ളത്.

അതേസമയം, സംഘര്‍ഷ മേഖലയായ കീവില്‍ പ്രഖ്യാപിച്ച വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു. എല്ലാ വിദ്യാര്‍ത്ഥികളോടും പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്കായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ എംബസി നിര്‍ദേശിച്ചിരിക്കുകയാണ്. രക്ഷാദൗത്യത്തിനായി പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിനാണ് കേന്ദ്രമന്ത്രിമാരെ യുക്രെയ്ന്റെ അയല്‍ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ ഉദ്യാഗസ്ഥര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും മറ്റ് രാജ്യങ്ങളുമായുള്ള ആശയ വിനിമയം ഫലപ്രദമാക്കാനും ഇതു വഴി കഴിയുമെന്നാണ് വിലയിരുത്തല്‍.

യുക്രെയ്ന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷന്‍ ഗംഗയുടെ (Operation Ganga) ഭാഗമായി അഞ്ചാമത്തെ വിമാനം ഡല്‍ഹിയിലെത്തി. റൊമേനിയയില്‍ (Romania)നിന്ന് 249 പേരുമായാണ് വിമാനം എത്തിയത്.

യുക്രൈയ്ന്‍ അതിര്‍ത്തി രാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിര്‍ത്തികളിലൂടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോള്‍ഡോവ വഴിയും സംഘമെത്തും. ഇവിടങ്ങളില്‍ അതിര്‍ത്തികള്‍ കടക്കുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ ക്രോണ്‍ട്രോറൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ ഗംഗയുടെ വിവരങ്ങള്‍ പങ്കുവക്കാന്‍ ട്വിറ്റര്‍ അക്കൗണ്ടും ആരംഭിച്ചു.

Also Read-റഷ്യക്കെതിരായ പ്രമേയം: രക്ഷാസമിതി വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വീണ്ടും വിട്ടുനിന്നു; യു.എൻ പൊതുസഭയിലും നിഷ്പക്ഷ നിലപാട് ആവർത്തിക്കും

പോളണ്ട് അതിര്‍ത്തിയിലേക്ക് ഇന്ത്യക്കാര്‍ക്കായി പ്രത്യേക ബസുകള്‍ തയ്യാറക്കിയതായി സ്ഥാനപതി കാര്യാലയം അറിയിച്ചിട്ടുണ്ട്. ഷെഹ്നി അതിര്‍ത്തിയിലെ ഇന്ത്യക്കാര്‍ക്കായി 10 ബസുകള്‍ സര്‍വ്വീസ് നടത്തും. അതേസമയം, ലിവിവില്‍ ഉള്ളവര്‍ അവിടെ തന്നെ തുടരണമെന്നാണ് നിര്‍ദേശം.
Published by:Jayashankar AV
First published: