തിരുവനന്തപുരം: കേരളത്തില്‍ സ്കൂള്‍ സമയം (School timing) വൈകുന്നേരം വരെയാക്കാനുള്ള നിര്‍ദേശം പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ (Kerala Government). നിലവില്‍ ഉച്ച വരെയാണ് സ്കൂളുകളില്‍ ക്ലാസുകള്‍. മന്ത്രി വി. ശിവന്‍കുട്ടിയുടെ (Minister V Sivankutty) അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് ചര്‍ച്ച ചെയ്തത്.
ഡിസംബര്‍ മാസത്തോട് കൂടി സ്കൂളുകളിലെ സമയം വൈകുന്നേരം വരെയാക്കാനുള്ള നിര്‍ദേശമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. ഉച്ച വരെ ക്ലാസുകള്‍ നടക്കുന്നതിനാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
അതേ സമയം പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ ഏഴ് ജില്ലകളിലായി അറുപത്തഞ്ചോളം താത്കാലിക ബാച്ചുകള്‍ അനുവദിക്കേണ്ടി വരുമെന്ന നിര്‍ദേശവും കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മുന്നോട്ട്വെച്ചു.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ബാച്ചുകള്‍ കൂടുതല്‍ ആവശ്യം. തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില താലൂക്കുകളിലും ബാച്ചുകളുടെ ആവശ്യമുണ്ട്.
ആദിവാസികൾക്ക് വാസയോഗ്യമല്ലെന്ന് റവന്യു വകുപ്പ്; പ്രദേശത്ത് ഉയരുന്നത് നിരവധി റിസോര്ട്ടുകള്കോഴിക്കോട്: മലപ്പുറം അതിര്‍ത്തിയിലെ വെണ്ടേക്കുംപൊയില്‍ (Vendekkumpoyil) ആദിവാസി കോളനികള്‍ (Adivasi settlement) പ്രകൃതി ദുരന്തസാധ്യതയുള്ള പ്രദേശമായതിനാല്‍ വാസയോഗ്യമല്ലെന്ന് റവന്യുവകുപ്പ് പറയുന്ന പ്രദേശത്ത് ഉയരുന്നത് നിരവധി റിസോര്‍ട്ടുകള്‍. 2018ലെ പ്രളയകാലത്ത് മലയിടിച്ചിലുണ്ടായ പ്രദേശങ്ങളിലാണ് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ റിസോര്‍ട്ടുകള്‍ ഉയരുന്നത്.
കക്കാടംപൊയിലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരമുള്ള വെറ്റിലപ്പാറ വില്ലേജിലെ വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനികള്‍ സാങ്കേതികമായി മലപ്പുറം ജില്ലയിലാണ്. വനംവകുപ്പ് പതിച്ചുനല്‍കിയ ഭൂമിയില്‍ നാല് കോളനികളിലായി മുതുവന്‍ വിഭാഗത്തില്‍പ്പെട്ട 59 ആദിവാസി കുടുംബങ്ങളുണ്ട്.
2018ൽ വ്യാപകമായി മലയിടിച്ചിലുണ്ടായതിനെത്തുടര്ന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഈ പ്രദേശം വാസയോഗ്യമല്ലെന്ന് ജിയോളജി നിര്‍ദേശമുണ്ടെന്ന് റവന്യുവകുപ്പധികൃതര്‍ ആദിവാസി കുടുംബങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ വെണ്ടേക്കുംപൊയിലില്‍ നിന്ന് മാറിത്താമസിക്കാന്‍ ആദിവാസികള്‍ തയ്യാറായിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.