മൂന്നാറിലെ കൈയേറ്റങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഹൈക്കോടതി

ഇത് പൊതുജങ്ങളോടുള്ള വഞ്ചനയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിമർശിച്ചു

news18
Updated: July 17, 2019, 1:09 PM IST
മൂന്നാറിലെ കൈയേറ്റങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഹൈക്കോടതി
കേരള ഹൈക്കോടതി
  • News18
  • Last Updated: July 17, 2019, 1:09 PM IST
  • Share this:
കൊച്ചി: മൂന്നാറിലെ കയ്യേറ്റങ്ങളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ഹൈക്കോടതിയുടെ വിമർശനം. അനധിക്യത നിർമാണം നടക്കുന്നിടത്ത് വൈദ്യുതിയും വെള്ളവും സർക്കാർ നൽകുന്നുവെന്നും കോടതി. ഇത് പൊതുജങ്ങളോടുള്ള വഞ്ചനയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിമർശിച്ചു. മൂന്നാറിലെ കയ്യേറ്റ ഭൂമിയിൽ നിർമാണങ്ങൾ നിർത്തിവെയ്ക്കണമെന്ന കോടതി ഉത്തരവ് നിലനിൽക്കെ വൈദ്യുതി പോസ്റ്റുകൾ ഇടുന്നത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടികാട്ടി പരിസ്ഥിതി സംരക്ഷണ സമിതി നൽകിയ ഹർജിയിലാണ് വിമർശനം.

മൂന്നാറിൽ സർക്കാർ കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിമർശിച്ചത്. മൂന്നാറിലെ അനധികൃത നിർമാണങ്ങൾക്ക് സർക്കാർ ഒത്താശ ചെയ്യുന്നു. ഇത് പൊതു ജനങ്ങളെ കബളിപ്പിക്കൽ ആണ്. അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്കു സർക്കാർ ജല, വൈദ്യുതി കണക്ഷൻ നൽകുന്നു. ഒരുഭാഗത്തു കൈയേറ്റങ്ങളെ എതിർക്കുന്നു എന്ന് സർക്കാർ പ്രചരിപ്പിക്കുന്നുണ്ട്.

മറുവശത്തു കൈയേറ്റക്കാർക്ക് സൗകര്യം ഒരുക്കുകയാണെന്നും കോടതി ചൂണ്ടികാട്ടി. അനധിക്യതമായി നിർമിച്ച കെട്ടിടങ്ങൾക്ക് വൈദ്യുതി നൽകുന്നത് കൈയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്നും ഡിവിഷന് ബഞ്ച് വ്യക്തമാക്കി. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

First published: July 17, 2019, 1:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading