• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശിൽപങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം ഗൗരവമായി എടുക്കുന്നില്ല'; പ്രഥമ കേരളശ്രീ പുരസ്കാരം നിരസിച്ച് കാനായി കുഞ്ഞിരാമൻ

'ശിൽപങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം ഗൗരവമായി എടുക്കുന്നില്ല'; പ്രഥമ കേരളശ്രീ പുരസ്കാരം നിരസിച്ച് കാനായി കുഞ്ഞിരാമൻ

തിരുവനന്തപുരം ശംഖുമുഖത്തെ ‘സമുദ്രകന്യക’ ശില്‍പ്പത്തിന് സമീപം ഹെലികോപ്റ്റര്‍ കൊണ്ടുവച്ച് ശില്‍പത്തിന്റെ മഹിമ കെടുത്തിയെന്ന് കാനായി കുഞ്ഞിരാമൻ

  • Share this:
തിരുവനന്തപുരം: പ്രഥമ കേരളശ്രീ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശില്‍പി കാനായി കുഞ്ഞിരാമൻ. ശില്‍പങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്ന് വിമർശിച്ച കാനായി പ്രഥമ കേരളശ്രീ പുരസ്കാരം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി. പുരസ്കാരം സ്വീകരിക്കില്ലെന്ന് സർക്കാരിനെ ഔദ്യോഗികമായി അറിയിക്കുമെന്നും കാനായി പറഞ്ഞു.

സംസ്ഥാനത്ത് ശില്‍പങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും കാനായി കുഞ്ഞിരാമൻ വിമർശിച്ചു. തിരുവനന്തപുരം ശംഖുമുഖത്തെ ‘സമുദ്രകന്യക’ ശില്‍പ്പത്തിന് സമീപം ഹെലികോപ്റ്റര്‍ കൊണ്ടുവച്ച് ശില്‍പത്തിന്റെ മഹിമ കെടുത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Also Read-എംടിക്ക് കേരള ജ്യോതി, മമ്മൂട്ടിക്ക് കേരള പ്രഭ; സംസ്ഥാന സർക്കാരിന്റെ പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരങ്ങൾ. വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കാണ് പുരസ്കാരം. ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്.
Published by:Jayesh Krishnan
First published: