'കോടതി പറഞ്ഞാല്‍ ശബരിമല തിരുവാഭരണ സംരക്ഷണം ഏറ്റെടുക്കും': മന്ത്രി കടകംപള്ളി

ദൈവത്തിന് സമര്‍പ്പിച്ചു കഴിഞ്ഞാൽ പിന്നെ ആഭരണത്തില്‍ കൊട്ടാരത്തിന് എന്തവകാശമാണുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം

News18 Malayalam | news18-malayalam
Updated: February 5, 2020, 9:04 PM IST
'കോടതി പറഞ്ഞാല്‍ ശബരിമല തിരുവാഭരണ സംരക്ഷണം ഏറ്റെടുക്കും': മന്ത്രി കടകംപള്ളി
ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: കോടതി പറഞ്ഞാല്‍ ശബരിമല തിരുവാഭരണത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവാഭരണത്തിന്റെ സുരക്ഷയാണ് പ്രധാനം. സുപ്രീം കോടതിക്കോ കൊട്ടാരത്തിനോ ആശങ്കയുണ്ടെങ്കില്‍ പൂര്‍ണ സുരക്ഷ നല്‍കും. ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല തിരുവാഭരണത്തില്‍ പന്തളം കൊട്ടാരത്തിന് അവകാശമില്ലെന്ന് സുപ്രീം കോടതി പറഞ്ഞതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ദൈവത്തിന് സമര്‍പ്പിച്ചു കഴിഞ്ഞാൽ പിന്നെ ആഭരണത്തില്‍ കൊട്ടാരത്തിന് എന്തവകാശമാണുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം.

Also read: 'പന്തളം രാജകുടുംബത്തിന് എന്തവകാശം? തിരുവാഭരണം സർക്കാരിന് ഏറ്റെടുത്തു കൂടെ': സുപ്രീംകോടതി

തിരുവാഭരണം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാട് കൃത്യമായി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പന്തളം രാജ കുടുംബാംഗമായ പി. രാമവര്‍മ രാജ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
First published: February 5, 2020, 9:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading