• HOME
  • »
  • NEWS
  • »
  • kerala
  • »
  • GOVERNMENT JOB FOR FORMER MLA KV VIJAYADAS S SON

അന്തരിച്ച എംഎൽഎ കെ വി വിജയദാസിന്റെ മകന് ജോലി നൽകി സർക്കാർ; നിയമനം ഓഡിറ്റ് വകുപ്പിൽ

സംസ്ഥാന ഓഡിറ്റ് വകുപ്പിൽ എൻട്രി കേഡർ തസ്തികയായ ഓഡിറ്റർ തസ്തികയിൽ പാലക്കാട് ജില്ലയിലാണ് നിയമനം.

കെ വി വിജയദാസ്

കെ വി വിജയദാസ്

  • Share this:
    തിരുവനന്തപുരം: ‍‌എംഎൽഎ ആയിരിക്കെ അന്തരിച്ച കെ വി വിജയദാസിന്റെ മകൻ കെ വി സന്ദീപിന് ജോലി നൽകാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാന ഓഡിറ്റ് വകുപ്പിൽ എൻട്രി കേഡർ തസ്തികയായ ഓഡിറ്റർ തസ്തികയിൽ പാലക്കാട് ജില്ലയിലാണ് നിയമനം. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിറങ്ങി. കെ വി വിജയദാസിന്റെ രണ്ടാമത്തെ മകനാണ് സന്ദീപ്. ഓഡിറ്റ് വകുപ്പിൽ ഒഴിവുണ്ടെന്ന പാലക്കാട് ജില്ലാ കലക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമനം.

    Also Read- പുല്ലരിയാൻ പറമ്പിലേക്ക് ഇറങ്ങിയ കർഷകന് 2000 രൂപ പിഴ; പണമടച്ച് സഹായിച്ചത് ബന്ധു

    കോങ്ങാട് മണ്ഡലത്തെയാണ് കെ വി വിജയദാസ് പ്രതിനിധീകരിച്ചിരുന്നത്. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് അന്തരിച്ചത്. പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആദ്യ പ്രസിഡന്റായിരുന്നു കെ വി വിജയദാസ്. 2011ലും 2016ലും കോങ്ങാട് മണ്ഡലത്തിൽനിന്ന് സിപിഎം പ്രതിനിധിയായി വിജയിച്ചു.

    Also Read- Nirmal NR-235, Kerala Lottery result| നിർമൽ NR 235 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    ഇത് രണ്ടാം തവണയാണ് അന്തരിച്ച എംഎല്‍എമാരുടെ മക്കള്‍ക്ക് പിണറായി സര്‍ക്കാര്‍ ആശ്രിത നിയമനം നല്‍കുന്നത്. ചെങ്ങന്നൂര്‍ എംഎല്‍എയായ കെ കെ രാമചന്ദ്രന്‍ നായരുടെ മകനെ പൊതുമരാമത്ത് വകുപ്പില്‍ നിയമിച്ചതും വിവാദമായിരുന്നു. നിയമനം കോടതി കയറിയെങ്കിലും തുടര്‍നടപടികളായിട്ടില്ല.

    Also Read- കോവിഡ് ബാധിച്ച കുടുംബങ്ങൾക്കുള്ള ഒരു ലക്ഷം രൂപയുടെ വായ്പ നീട്ടി; KFC, KSFE വായ്പകൾക്ക് പലിശയിളവ്; സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ

    കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിലെ ഗവ പ്ലീഡര്‍മാരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സഹോദരി അഡ്വ. വിദ്യാ കുര്യാക്കോസിന് ഗവ. പ്ലീഡറായാണ് നിയമനം. സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വത്തിന്റെ മകള്‍ സൂര്യ ബിനോയെ സീനിയര്‍ ഗവ. പ്ലീഡറായി നിയമിച്ചു. നിലവിലുള്ള ചില പ്ലീഡര്‍മാരെ ഒഴിവാക്കിയപ്പോള്‍, മറ്റു ചിലരെ നിലനിര്‍ത്തി. എംഎല്‍എ പി വി ശ്രീനിജന്റെ ഭാര്യ സോണിയും പ്ലീഡര്‍മാരുടെ പട്ടികയിൽ ഇടംനേടി.



    Also Read- വ്യാപാരികൾക്ക് പ്രത്യേക പാക്കേജ്; 4 % പലിശ സർക്കാർ അടയ്ക്കും; ഡിസംബർ വരെ കടമുറി വാടക ഒഴിവാക്കി
    Published by:Rajesh V
    First published:
    )}