• HOME
  • »
  • NEWS
  • »
  • kerala
  • »
  • തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ നിയമന ഉത്തരവ്; രാജിവച്ച് പഞ്ചായത്തംഗം

തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ നിയമന ഉത്തരവ്; രാജിവച്ച് പഞ്ചായത്തംഗം

മാറാടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്നും മത്സരിച്ച് ജയിച്ച ബാബു തട്ടാര്‍കുന്നേലാണ് സർക്കാർ സർവീസിൽ ജോലി കിട്ടിയതോടെ രാജിവച്ചത്.

Election

Election

  • Share this:
    മൂവാറ്റുപുഴ: സര്‍ക്കാര്‍ ജോലി കിട്ടിയതോടെ മാറാടി പഞ്ചായത്തിലെ സി.പി.എം വാര്‍ഡ് അംഗം രാജിവച്ചു. മാറാടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്നും മത്സരിച്ച് ജയിച്ച ബാബു തട്ടാര്‍കുന്നേലാണ് സർക്കാർ സർവീസിൽ ജോലി കിട്ടിയതോടെ രാജിവച്ചത്. വ്യാഴാഴ്ച രാവിലെയാണ് ബാബു തട്ടാര്‍ കുന്നേല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. ഉച്ചയോടെ കത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് അയക്കുകയും ഉച്ചയ്ക്കുതന്നെ കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ബാബു ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

    Also Read പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ കോൺഗ്രസ് സഹായത്തോടെ CPM ഭരിക്കും

    ബാബു രാജി വച്ചതോടെ ആറാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. നേരത്തെ മുതല്‍ റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ഇദ്ദേഹത്തിന് ഇത്തവണ തെഞ്ഞെടുപ്പില്‍ ജയിച്ചുവന്നതിനു ശേഷമാണ് നിയമന ഉത്തരവ് ലഭിച്ചത്. 133 വോട്ടിന് വിജയിച്ച ഇദ്ദേഹമുള്‍പ്പെടെ അഞ്ചു പേരാണ് എല്‍.ഡി.എഫ്. അംഗങ്ങളായി പഞ്ചായത്തിലുണ്ടായിരുന്നത്.
    Published by:Aneesh Anirudhan
    First published: