പണിമുടക്കിയവർക്ക് ശമ്പളത്തോടെ അവധി; സർക്കാരിന് ചെലവ് 166 കോടി

news18
Updated: February 12, 2019, 8:09 PM IST
പണിമുടക്കിയവർക്ക് ശമ്പളത്തോടെ അവധി; സർക്കാരിന് ചെലവ് 166 കോടി
secretariat_kerala
  • News18
  • Last Updated: February 12, 2019, 8:09 PM IST
  • Share this:
തിരുവനന്തപുരം: കഴിഞ്ഞ മാസം ജനുവരി 8, 9 തീയതികളില്‍ ദേശീയ പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് അവധി അനുവദിക്കാന്‍ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് നേരത്തെ പുറത്തിറങ്ങി. ഇതോടെ സർക്കാർ ഖജനാവിൽ നിന്ന് രണ്ടുദിവസത്തേക്ക് ശമ്പളയിനത്തിൽ ചെലവഴിക്കേണ്ടി വന്നത് 166 കോടി രൂപ. പ്രളയ ദുരിതാശ്വാസ നടപടികളെ തുടർന്ന് ചെലവ് ചുരുക്കൽ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് സർക്കാർ ഖജനാവിൽനിന്ന് ഇത്തരത്തിൽ പണം ചോരുന്നത്.

പണിമുടക്കിയവർക്ക് സർക്കാർ ശമ്പളം നൽകുന്നത് ശരിയോ? പൊതുജനങ്ങൾ ന്യൂസ് 18 നോട് പ്രതികരിക്കുന്നു

സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് പ്രതിമാസം വേണ്ടിവരുന്നത് 2500 കോടി രൂപയാണ്. അതായത് ഒരു മാസം ഏകദേശം 83 കോടിയിലേറെ രൂപ. രണ്ടുദിവസത്തേക്ക് ഇത്തരത്തിൽ 166 കോടിയാണ് ചെലവ്. ഡയസ്നോൺ പ്രഖ്യാപിച്ച് ഈ പണം മിച്ചം പിടിക്കാനുള്ള അവസരമാണ് സർക്കാർ നഷ്ടമാക്കിയത്. ഇതുകൂടാതെ പണിമുടക്ക് ദിവസം ജോലി മുടങ്ങിയതിനെ തുടർന്നുണ്ടാകുന്ന നഷ്ടം വേറെ. ഇതിനുംപുറമെയാണ് സമരക്കാരുടെ അക്രമങ്ങളിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ട സംഭവങ്ങൾ.

രാഷ്ട്രീയ എതിരാളികൾ സമരം നടത്തുമ്പോൾ സർക്കാർ ഡയസ്നോൺ പ്രഖ്യാപിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ സ്വന്തം ആളുകൾ സമരം നടത്തുമ്പോൾ എങ്ങനെ ഡയസ്നോൺ പ്രയോഗിക്കും? അതുകൊണ്ടാണ് കേന്ദ്ര വിരുദ്ധ സമരത്തിന് ജോലിക്ക് ഹാജരാകാതിരുന്നവർക്ക് ശമ്പളത്തോടുകൂടിയുള്ള അവധി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. കേരളത്തിൽ ബിജെപി യൂണിയനുകൾ ഒഴികെ എല്ലാ കക്ഷികളും സമരത്തെ പിന്തുണച്ചതിനാൽ പണിമുടക്ക് ദിവസത്തെ ശമ്പളത്തോടുകൂടി അവധി അനുവദിച്ച സർക്കാർ തീരുമാനത്തെ വിമർശിക്കാൻ പ്രതിപക്ഷം പോലും ഇല്ലെന്നതാണ് വസ്തുത. തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിൽ സർക്കാർ ജീവനക്കാരെ ഒപ്പം നിർത്തുകയെന്ന ലക്ഷ്യം കൂടി അവധി അനുവദിച്ചതിന് പിന്നിലുണ്ടെന്ന വിമർശനം ഇതിനോടകം ഉയർന്നുകഴിഞ്ഞു.

പണിമുടക്കിയാലും ശമ്പളം മുടങ്ങില്ല; ഉത്തരവിറക്കി സർക്കാർ

പണിമുടക്ക് ദിവസങ്ങളിൽ ഹാജരാകാതിരുന്ന ജീവനക്കാർക്ക് ആക്സമിക അവധി ഉൾപ്പടെ അർഹതപ്പെട്ട അവധി അനുവദിക്കാൻ തീരുമാനിച്ചുകൊണ്ടാണ് ഇന്ന് ഉത്തരവ് ഇറക്കിയത്. പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി എ ജയതിലകാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
First published: February 12, 2019, 8:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading