• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കണ്‍സ്യൂമര്‍ ഫെഡ് എം.ഡിസ്ഥാനത്തേക്ക് അഴിമതിക്കേസില്‍പ്പെട്ടയാൾ; സര്‍ക്കാര്‍ നീക്കം വിവാദത്തില്‍

കണ്‍സ്യൂമര്‍ഫെഡില്‍ 1000 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിന്റെ എം.ഡി കസേരയിലേക്കാണ് സി.ബി.ഐ പ്രതിപ്പട്ടികയില്‍പ്പെടുത്തിയ രതീഷിനെ നിയമിക്കാനൊരുങ്ങുന്നത്.

news18-malayalam
Updated: August 16, 2019, 1:49 PM IST
കണ്‍സ്യൂമര്‍ ഫെഡ് എം.ഡിസ്ഥാനത്തേക്ക് അഴിമതിക്കേസില്‍പ്പെട്ടയാൾ; സര്‍ക്കാര്‍ നീക്കം വിവാദത്തില്‍
കെ.എ രതീഷ്
news18-malayalam
Updated: August 16, 2019, 1:49 PM IST
തിരുവനന്തപുരം: അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കണ്‍സ്യൂമര്‍ഫെഡ് എം.ഡിയാക്കാന്‍ സര്‍ക്കാര്‍ നീക്കം. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം.ഡി സ്ഥാനത്തു നിന്ന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പുറത്തായ കെ.എ. രതീഷിനെയാണ് കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയാക്കാന്‍ നീക്കം നടക്കുന്നത്. നിയമനത്തിനായി നടത്തിയ അഭിമുഖ പരീക്ഷയിലും രതീഷിനാണ് ഒന്നാം റാങ്ക്. വിജിലന്‍സിന്റെ ക്ലിയറന്‍സ് കൂടി ലഭിച്ചാല്‍ നിയമനം നല്‍കാനാണ് തീരുമാനം.

കണ്‍സ്യൂമര്‍ഫെഡില്‍ 1000 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിന്റെ എം.ഡി കസേരയിലേക്കാണ് സി.ബി.ഐ പ്രതിപ്പട്ടികയില്‍പ്പെടുത്തിയ ആളെ നിയമിക്കാനൊരുങ്ങുന്നത്. അഴിമതി കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഏറെ വിവാദങ്ങൾക്കൊടുവിലാണ് കശുവണ്ടി വികസന കേര്‍പറേഷന്‍ തലപ്പത്തു നിന്നും രതീഷിനെ നീക്കാൻ യു.ഡി.എഫ് സര്‍ക്കാർ തയാറായത്. തുടര്‍ന്ന് ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോവും ഇദ്ദേഹത്തെ മറ്റൊരു പദവികളിലേക്കും പരിഗണിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റ്രര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമനം നല്‍കി. ഇതിനു പിന്നാലെയാണ് കോടികളുടെ വരുമാനമുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ തലപ്പത്ത് ഇയാളെ നിയമിക്കാനൊരുങ്ങുന്നത്.

എം.ഡി സ്ഥാനത്തേക്ക് 15 പേരുടെ ചുരുക്കപ്പട്ടികയാണ് സര്‍ക്കാര്‍ തയാറാക്കിയത്. ഇതില്‍ അഞ്ചു പേരെയാണ് അഭിമുഖത്തിനു വിളിച്ചത്. അഭിമുഖത്തിനൊടുവില്‍ രതീഷിന് ഒന്നാം റാങ്ക് നല്‍കുകയായിരുന്നു. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം.ഡിയായിരുന്ന കാലത്തെ വിജിലന്‍സ് കേസുകളിലെല്ലാം രതീഷിന് ക്ലീന്‍ചിറ്റ് ലഭിച്ചെങ്കിലും സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ ഇപ്പോഴും പ്രതിയാണ്. 11 വര്‍ഷക്കാലമാണ് രതീഷ് കശുവണ്ടി വികസന കോര്‍പറേഷന്‍ തലപ്പത്തിരുന്നത്.

Also Read ഇതൊക്കെ ചോദിക്കാനുണ്ടോ? തിരുവനന്തപുരത്തു നിന്നും രണ്ടു ടൺ കാലിത്തീറ്റ വയനാട്ടിലേക്ക്

First published: August 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...