അക്കാദമിക് കലണ്ടർ പുനഃക്രമീകരിക്കാൻ ശുപാർശ; ക്രിസ്മസ് പരീക്ഷയും ഒഴിവാക്കാൻ സാധ്യത

സാധാരണ മാർച്ചിൽ അവസാനിക്കുന്ന അക്കാദമിക് വർഷം ഏപ്രിൽ, മേയ് മാസങ്ങളിലേക്കുകൂടി ദീർഘിപ്പിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: August 23, 2020, 7:34 AM IST
അക്കാദമിക് കലണ്ടർ പുനഃക്രമീകരിക്കാൻ ശുപാർശ; ക്രിസ്മസ് പരീക്ഷയും ഒഴിവാക്കാൻ സാധ്യത
News 18
  • Share this:
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓണപ്പരീക്ഷ ഇത്തവണ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമാകുകയും വിദ്യാർഥികൾക്ക് സ്കൂൾ തുറക്കാത്തതുമായ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയും നടത്തേണ്ടെന്ന ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്. പുതിയ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് അക്കാദമിക് കലണ്ടർ പുനഃക്രമീകരിക്കാൻ ശുപാർശ നൽകാൻ എസ്.സി.ഇ.ആർ.ടി. ഡയറക്ടറെ ചുമതലപ്പെടുത്തി.

സാധാരണയായി മാർച്ചിൽ അവസാനിക്കുന്ന അക്കാദമിക് വർഷം ഏപ്രിൽ, മേയ് മാസങ്ങളിലേക്കുകൂടി ദീർഘിപ്പിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. നിലവിൽ നടന്നുവരുന്ന ഓൺലൈൻ പഠനവും കരിക്കുലം കമ്മിറ്റി യോഗം വിലയിരുത്തി. പുതിയ നിർദേശങ്ങൾ ഉൾപ്പൊള്ളിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ എസ്.സി.ഇ.ആർ.ടി ഡയറക്ടറെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ പറഞ്ഞു.

ഡിസംബർ വരെ സ്കൂൾ തുറക്കാൻ കഴിയില്ലെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. തുറന്നാൽ പിന്നീട് അവധി നൽകാതെ എല്ലാദിവസവും ക്ലാസ് നടത്തേണ്ടിവരും. മേയിൽ വാർഷിക പരീക്ഷ നടത്തിയാൽ മതിയെന്ന നിർദേശവും ഉയർന്നു. പാഠഭാഗം കുറച്ചുകൊടുക്കേണ്ടെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഓരോ പ്രായത്തിലും വിദ്യാർഥി പഠിച്ചിരിക്കേണ്ട കാര്യങ്ങളാണ് സിലബസിലുള്ളത്. അതിൽ വെള്ളംചേർക്കാനാകില്ല. ആവശ്യമെന്നു കണ്ടാൽ പരീക്ഷയ്ക്ക് നിശ്ചിതഭാഗം ഒഴിവാക്കുന്നത് പിന്നീട് പരിഗണിക്കും.

നിലവിൽ നടന്നുവരുന്ന ഓൺലൈൻ ക്ലാസുകളും പരിശോധിക്കും. മുതിർന്ന ക്ലാസുകളിൽ മാത്രമാണ് ദിവസേന രണ്ടുമണിക്കൂർ ക്ലാസ് നടക്കുന്നത്. ചെറിയ ക്ലാസുകളിൽ അരമണിക്കൂറേ അധ്യാപനമുള്ളൂ. 20 ശതമാനം പാഠഭാഗമാണ് നിലവിൽ പഠിപ്പിച്ചിരിക്കുന്നത്. ക്ലാസുകൾ മിക്കവയും മികച്ച നിലവാരം പുലർത്തുന്നുണ്ടെങ്കിലും ചില ക്ലാസുകളെക്കുറിച്ച് ഭിന്നാഭിപ്രായമുയർന്നിട്ടുണ്ട്. ഇത് പരിഹരിക്കാൻ റെക്കോഡ് ചെയ്ത ക്ലാസുകൾ വിദഗ്‌ധർ വിലയിരുത്തിയശേഷമേ ഇനിമുതൽ സംപ്രേഷണം ചെയ്യൂ.
Published by: user_49
First published: August 23, 2020, 7:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading