• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലബാര്‍ ദേവസ്വം ഏകീകൃത ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ നടപടി; എതിർപ്പ് ശക്തമാക്കി സംഘപരിവാർ സംഘടനകൾ

മലബാര്‍ ദേവസ്വം ഏകീകൃത ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ നടപടി; എതിർപ്പ് ശക്തമാക്കി സംഘപരിവാർ സംഘടനകൾ

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1400ഓളം ക്ഷേത്രങ്ങള്‍ക്കാണ് ഇത് ബാധകമാകുക. കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വം മാതൃകയില്‍ ക്ഷേത്ര നടത്തിപ്പാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
കോഴിക്കോട്: ഗ്രേഡ് വിവേചനമില്ലാതെയും എച്ച് ആര്‍ ആന്റ് സിഇ നിയമങ്ങള്‍ പിന്തുടരാതെയും മലബാര്‍ ദേവസ്വം ബോര്‍ഡിനെ സ്വതന്ത്രമാക്കാനുള്ള ഏകീകൃത ബില്‍ സഭയില്‍ പാസാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1400ഓളം ക്ഷേത്രങ്ങള്‍ക്കാണ് ഇത് ബാധകമാകുക. കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വം മാതൃകയില്‍ ക്ഷേത്ര നടത്തിപ്പാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ബില്‍ നിയമസഭയില്‍ പാസാക്കുമെന്ന ഘട്ടത്തിലാണ് സംഘപരിവാര്‍ സംഘടനകള്‍ സമരത്തിനിറങ്ങിയത്. ട്രസ്റ്റികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും നിലവിലുള്ള പരമാധികാരം നഷ്ടമാകുന്ന സാഹചര്യത്തിലാണ് സംഘപരിവാര്‍ സംഘടനകളുട സമര നീക്കം.

രണ്ട് മാസം മുമ്പ് മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത മട്ടൂര്‍ മഹാദേവ ക്ഷേത്രം, പൊയിലൂര്‍ മടപ്പുര എന്നിവ പിടിച്ചെടുത്തെന്നാണ് ഹിന്ദുഐക്യവേദിയുടെ ആരോപണം. ഹൈക്കോടതി നിയമപ്രകാരമാണ് രണ്ട് ക്ഷേത്രങ്ങളും ഏറ്റെടുത്തതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളി പറഞ്ഞു.

37 സിറ്റിംഗ് നടത്തി വിശ്വാസികള്‍ക്ക് എതിര്‍പ്പില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് രണ്ട് ക്ഷേത്രങ്ങള്‍ ഏറ്റെടുത്തതെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതരുടെ വിശദീകരണം. അതേസമയം സമരം ശക്തമാക്കാനാണ് ഹിന്ദുഐക്യവേദിയുടെ തീരുമാനം.ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്ന് ആർ എസ്എസ് നേതാവ് വത്സൻ തില്ലങ്കേരി വ്യക്തമാക്കി.

മധ്യകേരളത്തിലും ഉത്തരകേരളത്തിലുമായി കിടക്കുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഹൈന്ദവക്ഷേത്രങ്ങളുടെ ഭരണസംബന്ധമായ മേൽനോട്ടം നിർവ്വഹിക്കുന്നതിനുവേണ്ടി രൂപികരിച്ച ഒരു സ്ഥാപനം ആണ് മലബാർ ദേവസ്വം ബോർഡ്. തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ബോർഡുകളുടെ മാതൃകയിൽ ഒരു ദേവസ്വം ബോർഡ് മലബാർ മേഖലയ്ക്കും വേണമെന്ന ആവശ്യത്തെത്തുടർന്ന് 2008-ലാണ് മലബാർ ദേവസ്വം ബോർഡ് രൂപവത്കരിയ്ക്കപ്പെട്ടത്.

അതിനുമുമ്പ്, ഇതിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ ഹിന്ദു മത ധർമ്മസംസ്ഥാപന വകുപ്പ്    (എച്ച്.ആർ.&സി.ഇ. - ഹിന്ദു റിലീജ്യസ് & ചാരിറ്റബിൾ എൻഡോവ്മെൻറ്സ് ഡിപ്പാർട്മെൻറ്) വകുപ്പിൻറെ കീഴിലായിരുന്നു. കോഴിക്കോട് നഗരത്തിലാണ് ബോർഡിന്റെ ആസ്ഥാനം. പ്രതീകാത്മക ചിത്രം മദ്രാസ് സർക്കാരിന്റെ ഹിന്ദുമത ധർമപരിപാലന എൻഡേ‍ാവ്ന്റ് നിയമത്തിൽ  (എച്ച് ആൻഡ് ആർഎൻസി) ചില ഭേദഗതികൾ വരുത്തിയാണ് മലബാർ ദേവസ്വം ബേ‍ാർഡ് രൂപീകരിച്ചത്. പൂർണനിയമമില്ലാത്തതിനാൽ പരിമിതികൾ ഏറെയായിരുന്നു. എന്നാൽ ദേവസ്വം ബേ‍ാർഡ് എന്ന സ്ഥിതി ഉണ്ടായത് അന്നത്തെ ആശ്വാസം. മലബാറിലെ ക്ഷേത്രങ്ങൾക്കു മാത്രമായി പ്രത്യേക ദേവസ്വം നിയമം തന്നെ വേണമെന്ന നിരന്തര ആവശ്യമുയർന്നു. നിയമരൂപരേഖയും ക്ഷേത്രങ്ങളുടെ പരിപാലനവും ജീവനക്കാരുടെ സേവനവേതന വ്യവസ്ഥയും പരിഷ്കരിക്കാനായി ഏറ്റവും ഒടുവിൽ രൂപീകരിച്ച കെ. ഗോപാലകൃഷ്ണൻ കമ്മിഷൻ സർക്കാരിനു റിപ്പേ‍ാർട്ടു നൽകിയിട്ട് മൂന്ന് വർഷമായി.

2017 നവംബറിലാണ് സമഗ്ര റിപ്പേ‍ാർട്ട് നൽകിയത്. അന്നുമുതൽ അടുത്ത നിയമസഭാസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും എന്ന് പ്രഖ്യാപിക്കാൻ തുടങ്ങിയതാണ്. കാൽനൂറ്റാണ്ടിലേറെയായി നാളെ, നാളെ എന്നു കേട്ട് തഴമ്പിച്ചും മടത്തുമിരിക്കുന്ന ജീവനക്കാർക്ക് അതിലെ‍ാന്നും അദ്ഭുതമില്ല.

ബിൽ അവതരിപ്പിക്കാൻ വൈകുന്നതിനെക്കുറിച്ച് ദേവസ്വം ജീവനക്കാരുടെ, സിഐടിയു നേതൃത്വം നൽകുന്ന സംഘടനയ്ക്കുളളിലും അമർഷവും അസ്വസ്ഥതയും രൂക്ഷമാണ്. ക്ഷേത്രങ്ങളുടെ ഭൂമി കയ്യടക്കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും ചില വലിയ ക്ഷേത്രഭരണസമിതികളെയും ഭയന്നാണ് ബിൽ അവതരണം നീളുന്നതെന്ന ആരേ‌ാപണവും ഉയർന്നിട്ടുണ്ട്. ഇപ്പേ‍ാഴത്തെ രാഷ്ട്രീയ കലാവസ്ഥയിൽ ദേവസ്വം നിയമ സമഗ്ര ഭേദഗതി ബില്ലും വേതന പരിഷ്കരണവും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
Published by:Sarath Mohanan
First published: