നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള-തമിഴ്‌നാട് ബസ് സര്‍വീസ് ഇന്നു മുതല്‍ പുനഃരാരംഭിക്കും; അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍

  കേരള-തമിഴ്‌നാട് ബസ് സര്‍വീസ് ഇന്നു മുതല്‍ പുനഃരാരംഭിക്കും; അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍

  ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചും സാധരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചും ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

  കെ.എസ്.ആർ.ടി.സി.

  കെ.എസ്.ആർ.ടി.സി.

  • Share this:
   ചെന്നൈ: കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും തിരിച്ചും പൊതുഗതാഗതം അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍(Tamil Nadu Government). കേരളത്തില്‍ കോവിഡ്(Covid) വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീപരുമാനം. തമിഴിനാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി(KSRTC), സ്വകാര്യ ബസ്(Private Bus) സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കും.

   ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചും സാധരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചും ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തമിഴ്‌നാട് ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചത്. ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ക്കു തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ നേരത്തേ അനുമതി നനല്‍കിയിരുന്നു.

   അതേസമയം തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 15വരെ നീട്ടാനും കൂടുതല്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചു.

   വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

   വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങള്‍, അലര്‍ജി മുതലായ ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Chief Minister Pinarayi Vijayan).

   അല്ലാത്തവര്‍ വാക്‌സിന്‍ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ച തോറും സ്വന്തം ചിലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം സമര്‍പ്പിക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

   സ്‌കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഈ തീരുമാനം. ഓഫീസുകളിലും പൊതു ജനസമ്പര്‍ക്കമുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.

   കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് ഇനി മുതല്‍ സൗജന്യ ചികിത്സ നല്‍കേണ്ടതില്ലെന്ന് കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. വാക്‌സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

   ഒമിക്രോണ്‍ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. വിദേശത്ത് നിന്ന് വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ യാത്രാചരിത്രം കര്‍ശനമായി പരിശോധിക്കണം. പ്രഖ്യാപിച്ച പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ നടപടിയെടുക്കണം. അതില്‍ വിട്ട് വീഴ്ചയുണ്ടാകരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

   രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ഗൗരവമായി ഇടപെടണം. ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശംനല്‍കി. ഇതിന് അനുസൃതമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

   ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കൂളുകളിലെത്തി പഠിക്കാന്‍ അനുമതി നല്‍കും. സ്‌കൂള്‍ പ്രവര്‍ത്തി സമയത്തില്‍ തല്‍ക്കാലം മാറ്റമില്ല. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു.
   Published by:Jayesh Krishnan
   First published:
   )}