പുന്നമടയിൽ തുഴയെറിയാൻ സർക്കാർ ഉദ്യോഗസ്ഥരും; കന്നിയങ്കം ആയാപറമ്പ് വലിയദിവാൻ ചുണ്ടനിൽ
സംസ്ഥാനത്തെ വിവിധ വകുപ്പ് തലങ്ങളിൽ നിന്നും കായികക്ഷമതാ പരിശോധനക്ക് ശേഷമായിരിക്കും തുഴച്ചിൽക്കാരെ തെരഞ്ഞെടുക്കുക
news18
Updated: July 21, 2019, 9:11 PM IST

boat race
- News18
- Last Updated: July 21, 2019, 9:11 PM IST
ആലപ്പുഴ: നെഹ്റു ട്രോഫിയിൽ പുന്നമടയിലെ ഓളപ്പരപ്പുകളിൽ തുഴയെറിയാൻ ഇത്തവണ സർക്കാർ ഉദ്യോഗസ്ഥരും. ആയാപറമ്പ് വലിയ ദിവാൻ ചുണ്ടനിലാണ് സർക്കാർ ഉദ്യോഗസ്ഥർ കന്നി അങ്കത്തിനിറങ്ങുന്നത്. സിവിൽ സർവീസ് ബോട്ട് ക്ലബ്ബെന്ന പേരിൽ നെഹ്റു ട്രോഫിക്കായി തുഴയേന്തുന്ന മുഴുവൻ പേരും ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്തെ വിവിധ വകുപ്പ് തലങ്ങളിൽ നിന്നും കായികക്ഷമതാ പരിശോധനക്ക് ശേഷമായിരിക്കും തുഴച്ചിൽക്കാരെ തെരഞ്ഞെടുക്കുക. കായികക്ഷമതാ പരിശോധന ജൂലൈ 24, 25 തിയതികളിലായി പുന്നമടയിൽ നടക്കും.
നെഹ്റു ട്രോഫിയിൽ പങ്കെടുക്കുന്ന വള്ളങ്ങളിൽ ഏറെ പേരും പെരുമയും അവകാശപ്പെടാനുള്ള വള്ളമാണ് ആയാപറമ്പ് വലിയദിവാൻ എന്ന ജലരാജാവ്. പഴയ വള്ളം വിറ്റതിന് ശേഷം 2016ൽ പുതിയതായി നീറ്റിലിറക്കിയ ചുണ്ടനാണിത്. കോഴിമുക്ക് ഉമാമഹേശ്വരൻ ആചാരിയാണ് ചുണ്ടന്റെ ശില്പി. ആലപ്പുഴ എ.ഡി.എം ഐ.അബ്ദുൾ സലാമാണ് ഉദ്യോഗസ്ഥരുടെ ടീമിന്റെ ക്യാപ്റ്റൻ. ജല ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥനായ ടി എസ് സുനിൽകുമാറാണ് ബോട്ട് ക്ലബിന്റെ ലീഡിംഗ് ക്യാപ്റ്റൻ. വിവിധ വകുപ്പുകളിലെ മേലധികാരികളാണ് സബ്ബ് കമ്മിറ്റികളുടെ ചുമതല വഹിക്കുന്നത്.
ആലപ്പുഴ ജില്ലാ കളക്ടർ ആദില അബ്ദുള്ളയാണ് ബോട്ട് ക്ലബിന്റെ മുഖ്യ രക്ഷാധികാരി. ഉദ്യോഗസ്ഥരുടെ കൈക്കരുത്തിൽ തങ്ങളുടെ വള്ളത്തിന് ഈ തവണത്തെ നെഹ്റു ട്രോഫിയിൽ മികച്ച വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. നെഹ്റു ട്രോഫിയിൽ പങ്കെടുക്കുന്നതിനായി വള്ളപ്പാട്ടിന്റെ ഈരടിയോടുകൂടി ഏറെ ആവേശത്തോടെയാണ് ഇന്നലെ വള്ളം നീറ്റിലിറക്കി ഉദ്യോഗസ്ഥർക്ക് കൈമാറിയത്.