തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. നാളെ മുതല്‍ പൂര്‍ണ്ണതോതില്‍ ഓഫീസുകള്‍ പ്രവർത്തനമാരംഭിക്കാനാണ് നിര്‍ദ്ദേശം. മുഴുവന്‍ ജീവനക്കാരും ഓഫീസുകളിലെത്തണം. നിയന്ത്രണങ്ങളുടെ ഭാഗമായി നേരത്തെ 50 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഓഫീസുകളിലെത്തിയിരുന്നത്. എന്നാല്‍ ശനിയാഴ്ചകളിലെ അവധി തുടരും. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുഭരണവകുപ്പ് പുതുക്കിയ മാര്‍ഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി.
ഹോട്ട്സ്പോട്ടുകള്‍ക്ക് ഇളവ്
ഹോട്ട്സ്പോട്ടുകളിലുള്ള ഓഫീസുകളില്‍ നിലവിലുള്ള നിയന്ത്രണം തുടരും. നിശ്ചിത ശതമാനം ജീവനക്കാര്‍ മാത്രം ജോലിക്കെത്തിയാല്‍ മതി. ഹോട്ട്സ്പോട്ടുകളിലോ കണ്ടെയ്ന്മെന്റ് സോണികളിലോ താമസിക്കുന്നവര്‍ ജോലിക്കെത്തേണ്ട. ബന്ധപ്പെട്ട തദ്ദേശസ്ഥാപന അധികാരിയില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഇത്തരക്കാര്‍ക്ക് പ്രത്യേക അവധി അനുവദിക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം വ്യാപകമാക്കുകയാണ്.ഇ ഓഫീസ് സംവിധാനമുള്ള പരമാവധി ജീവനക്കാര്‍ക്ക് വീടുകളില്‍ തന്നെ ജോലിചെയ്യാന്‍ സംവിധാനമൊരുക്കും.സര്‍ക്കാര്‍ നല്കുന്ന ഇളവുകള്‍മൂലം ജോലിക്കെത്താന്‍ പറ്റാത്തവര്‍ക്കും വര്‍ക്ക് ഫ്രം ഹോം ഒരുക്കാനാണ് നിര്‍ദ്ദേശം. പുതിയ നിര്‍ദ്ദേശപ്രകാരം ഏഴു മാസം ഗര്‍ഭിണികളായവരും ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാരും ജോലിക്കെത്തേണ്ട. ഇത്തരക്കാര്‍ക്ക് വർക്ക് ഫ്രം ഹോം ഒരുക്കും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.