HOME » NEWS » Kerala » GOVERNMENT ORDER RAISING RTPCR RATE TO RS 500 SHOULD BE STAYED LAB OWNERS APPROACH HIGH COURT

ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണം; ആവശ്യവുമായി ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍

ആര്‍ടിപിസിആര്‍ നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ച നടപടി നിയമപരമല്ല എന്നാണ് ലാബ് ഉടമകളുടെ വാദം

News18 Malayalam | news18-malayalam
Updated: June 2, 2021, 2:15 PM IST
ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണം; ആവശ്യവുമായി ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: കോവിഡ് 19 തിരിച്ചറിയുന്നതിനുള്ള ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍. ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായാണ് ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ആര്‍ടിപിസിആര്‍ നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ച നടപടി നിയമപരമല്ല എന്നാണ് ലാബ് ഉടമകളുടെ വാദം. അതേസമയം ഹര്‍ജിയില്‍ സര്‍ക്കാരിനും ഐസിഎംആറിനും കോടതി നോട്ടീസ് അയച്ചു. നേരത്തെ ഇതേ ആവശ്യവുമായി ലാബ് ഉടമകള്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും ഹാര്‍ജി തള്ളിയിരുന്നു.

Also Read-Covid 19 | പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; ആശങ്കയായി ഉയരുന്ന മരണസംഖ്യ

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കേരളത്തില്‍ ലാബുകള്‍ ഈടാക്കിയതെന്നും അതിനാലാണ് പരിശോധനയ്ക്കുള്ള നിരക്ക് കുറച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 135 മുതല്‍ 245 രൂപ വരെ മാത്രമേ ആകുന്നുള്ളുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ലൈബുടമകളുടെ ആവശ്യം തള്ളിയത്.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് കേരളത്തിലാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഒറീസയില്‍ 400ഉം പഞ്ചാബില്‍ 450ഉം മഹാരാഷ്ട്രയില്‍ 500 ഉം ആണ് നിരക്ക്. ടെസ്റ്റിംഗ് കിറ്റുകളുടെ വില ഗണ്യമായി കുറഞ്ഞതും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് 65 ലാബുകളാണുള്ളത്. ഇതില്‍ 10 ലാബുകള്‍ മാത്രമാണ് നിരക്ക് കുറച്ചതിനെ എതിര്‍ത്തതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് നിശ്ചയിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

Also Read-ക്ലാസ് മുറികൾ പരിചരണ കേന്ദ്രങ്ങളായി; കോവിഡ് പോരാട്ടത്തിൽ പങ്കാളിയായി ഡൽഹിയിലെ സ്കൂളുകൾ

ആ ര്‍ടിപിസിആര്‍ ടെസ്റ്റിന് സ്വകാര്യ ലാബുകള്‍ 500 രൂപയില്‍ കൂടുതല്‍ ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കിയിരുന്നു. ടെസ്റ്റിന് 500 രൂപയില്‍ നിന്ന് കൂടുതല്‍ ഈടാക്കുന്ന ലാബുകള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കും. സര്‍ക്കാര്‍ നിശ്ചയിച്ച തുകയായ 500 രൂപയ്ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാത്ത ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Published by: Jayesh Krishnan
First published: June 2, 2021, 2:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories