നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കല്‍പ്പാത്തിരഥോത്സവത്തിന് ഉപാധികളോടെ സര്‍ക്കാര്‍ അനുമതി : 200 പേര്‍ക്ക് പങ്കെടുക്കാം

  കല്‍പ്പാത്തിരഥോത്സവത്തിന് ഉപാധികളോടെ സര്‍ക്കാര്‍ അനുമതി : 200 പേര്‍ക്ക് പങ്കെടുക്കാം

  ജനങ്ങളെ നിയന്ത്രിക്കുവാന്‍ അക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ ആഘോഷ സമിതിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

  • Share this:
   പാലക്കാട്:കല്‍പ്പാത്തിരഥോത്സവത്തിന്(Kalpathirathotsavam) ഉപാധികളോടെ നല്‍കി നല്‍കി സര്‍ക്കാര്‍. അഗ്രഹാര വിധികളില്‍ 200 പേര്‍ക്ക് പങ്കെടുക്കാം.ക്ഷേത്രത്തിന് അകത്ത് പരമാവധി 100 പേര്‍ക്ക് ചടങ്ങുകളുടെ ഭാഗമാകുന്നതിനും അനുമതിയുണ്ട്. കോവിഡ്( covid 19) മാനണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ഉത്സവ നടത്തിപ്പ്.

   ജനങ്ങളെ നിയന്ത്രിക്കുവാന്‍ അക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ ആഘോഷ സമിതിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വലിയ രഥങ്ങള്‍ വലിക്കുന്നതിന് കൂടുതല്‍ ആളുകള്‍ അവശ്യമാണെന്ന് ആഘോഷ സമിതി പറയുന്നു.

   ഈ മാസം എട്ടിനാണ് പ്രശസ്തമായ കല്‍പ്പാത്തിരഥോത്സവത്തിന് കൊടിയേറുക.

   Mullaperiyar| ‘ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തും': തമിഴ്നാട് മന്ത്രി

   ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാറിലെ (Mullaperiyar) ജലനിരപ്പ് (Water Level) 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി എസ്. ദുരൈമുരുകന്‍ (Minister Duraimurukan). ഇതിന് തടസ്സമാകുന്നത് കേരളത്തിന്റെ നിസ്സഹകരണമാണ്. ബേബി ഡാമിന് സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളം ഇതുവരെ തയാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

   വനം വകുപ്പ് അനുമതി നല്‍കുന്നില്ലെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. റിസര്‍വ് വനമായതിനാല്‍ മരം മുറിക്കാന്‍ പറ്റില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. ഇക്കാര്യത്തിലെ നടപടികള്‍ നീളുന്നതിനാലാണ് ബേബി ഡാം ബലപ്പെടുത്തല്‍ വൈകുന്നത്. തടസങ്ങള്‍ മാറ്റിക്കഴിഞ്ഞാല്‍ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കും. റൂൾ കർവ് പാലിച്ചാണു നിലവിൽ വെള്ളം തുറന്നു വിടുന്നതെന്നും ദുരൈമുരുകൻ പറഞ്ഞു.

   മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുൻ മുഖ്യമന്ത്രിമാരായ പനീര്‍ശെല്‍വവും എടപ്പാടി പളനി സാമിയും സംസാരിക്കുന്നതില്‍ ഒരു ധാർമികതയും ഇല്ലെന്നും ദുരൈമുരുകന്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷക്കാലത്തേക്ക് ഒരു മന്ത്രി പോലും ഈ മുല്ലപ്പെരിയാറിൽ വന്ന് പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

   Also Read- ചരിത്രമെഴുതി CIAL; ജലവൈദ്യുത പദ്ധതി ശനിയാഴ്ച രാഷ്ട്രത്തിന് സമർപ്പിക്കും; പ്രതിവർഷം 1.4 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും

   പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് മന്ത്രി തള്ളിക്കളഞ്ഞു. എല്ലാ പഠനങ്ങളും അണക്കെട്ട് സുരക്ഷിതമാണെന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ പുതിയ ഡാമിന്റെ ആവശ്യമില്ലെന്നും തമിഴ്‌നാട് മന്ത്രി പറഞ്ഞു. കേരളത്തിലെയും തമിഴ്‌നാടിലെയും നിലവിലെ സര്‍ക്കാരുകളുടെ കാലത്ത് തന്നെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദുരൈമുരുകന്‍ പറഞ്ഞു.

   കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥ സംഘവും അണക്കെട്ട് സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് തമിഴ്നാട് മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാറിലെത്തിയത്. അണക്കെട്ടിന്റെ ഉടമസ്ഥതയെ സംബന്ധിച്ച തര്‍ക്കത്തിന് പ്രസക്തിയില്ലെന്ന് ദുരൈമുരുകൻ ആവർത്തിച്ചു.
   Published by:Jayashankar AV
   First published:
   )}