HOME » NEWS » Kerala » GOVERNMENT PLANS TO REDUCE RUSH AT BEVCO OUTLETS

മുന്‍കൂട്ടി തുകയടച്ചാല്‍ പ്രത്യേക കൗണ്ടര്‍ വഴി മദ്യം; മദ്യശാലകളിലെ തിരക്ക് കുറക്കാന്‍ സര്‍ക്കാര്‍

മദ്യശാലകള്‍ക്ക് മുന്നിലുള്ള തിരക്ക് വര്‍ധിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി

News18 Malayalam | news18-malayalam
Updated: July 10, 2021, 7:54 PM IST
മുന്‍കൂട്ടി തുകയടച്ചാല്‍ പ്രത്യേക കൗണ്ടര്‍ വഴി മദ്യം; മദ്യശാലകളിലെ തിരക്ക് കുറക്കാന്‍ സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: മദ്യശാലകളിലെ തിരക്ക് കുറക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. മുന്‍കൂട്ടി പണമടച്ചാല്‍ ബെവ്‌കോ കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യശാലകള്‍ക്ക് മുന്നിലുള്ള ക്യൂ ഒഴിവാക്കുന്നതിനായാണ് പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തുന്നത്. മുന്‍കൂട്ടി തുക അടച്ച് പെട്ടെന്ന് മദ്യം കൊടുക്കാന്‍ പാകത്തിലായിരിക്കും കൗണ്ടര്‍.

മദ്യശാലകള്‍ക്ക് മുന്നിലുള്ള തിരക്ക് വര്‍ധിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. തിരക്ക് ഒഴിവാക്കുന്നതിനായി മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read-Zika Virus | സിക വൈറസ് കേരളത്തിൽ എത്തിയത് അപ്രതീക്ഷിതമല്ലെന്ന് മുഖ്യമന്ത്രി

കോവിഡ് മാനദണ്ഡങ്ങള്‍ മൂലം സംസ്ഥാനത്ത് വിവാഹച്ചടങ്ങുകളില്‍ ഇരുപതു പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതി ഉള്ളപ്പോള്‍ ബിവറേജസ് ഔട്ടലെറ്റുകള്‍ക്കു മുന്നില്‍ അഞ്ഞൂറിലധികം പേര്‍ തടിച്ചുകൂടുകയാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. വരാന്ത്യ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് മുന്നോടിയായുള്ള വെള്ളിയാഴ്ചകളില്‍ അനിയന്ത്രിതമായ തിരക്കാണ് രൂപപ്പെടുന്നത്. ആളുകള്‍ കൂട്ടയടി നടത്തുമ്പോള്‍ ഒരു മീറ്റര്‍ അകലമെന്ന് കോവിഡ് മാനദണ്ഡം ജലരേഖയായി മാറുകയാണ്. പരസ്പരമുള്ള സ്പര്‍ശനത്തിലൂടെയും അന്തരീക്ഷത്തിലൂടെയും കോവിഡ് പടര്‍ന്നു പിടിയ്ക്കാനുള്ള സാധ്യത ഏറുകയാണ്.

രണ്ടാം തരംഗത്തിനുശേഷമുള്ള മൂന്നാം തരംഗം പ്രവചിക്കപ്പെടുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളായി മദ്യവില്‍പ്പനശാലകള്‍ മാറുകയാണ്. ആദ്യഘട്ട ലോക്ക് ഡൗണിനുശേഷം മദ്യവില്‍പ്പനശാലകള്‍ തുറന്നപ്പോഴുള്ള തിരക്ക് ബോധ്യപ്പെട്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് ക്യത്യമായ നടപടികള്‍ സ്വീകരിച്ചില്ല എന്നും കോടതി ചോദിച്ചു.

Also Read-Rain Alert | സംസ്ഥാനത്ത് മഴ ശക്തമാകുന്നു; നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

മദ്യം വാങ്ങാനെത്തുന്നവരെ രണ്ടും മൂന്നും മണിക്കൂറുകള്‍ പൊരിവെയിലത്ത് നീണ്ട വരിയില്‍ നിര്‍ത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. മദ്യം വാങ്ങാനെത്തുന്നവരുടെയും വില്‍പ്പനശാലകള്‍ക്ക് സമീപത്തുകൂടെ കടന്നുപോകുന്ന ജനങ്ങളുടെയും അന്തസ് നിലനിര്‍ത്താന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് കുമാര്‍ ഗുപ്തയുടെ സാന്നിദ്ധ്യത്തില്‍ കോടതി ബിവറേജസ് കോര്‍പറേഷനെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ മദ്യവില്‍പ്പനയുടെ കുത്തക ബിവേറേജസ് കോര്‍പറേഷനു നല്‍കിയിരിക്കുന്നു. മത്സരമില്ലാത്തതുകൊണ്ടു തന്നെ എങ്ങനെയും മദ്യം വിറ്റ് പണമുണ്ടാക്കിയാല്‍ മതിയെന്ന് മാത്രമാണ് ബൈവ്കോയുടെ കരുതല്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
Published by: Jayesh Krishnan
First published: July 10, 2021, 7:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories