തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ (M Sivasankar) സ്വയം വിരമിക്കൽ അപേക്ഷ സർക്കാർ നിരസിച്ചു. കുറച്ച് ദിവസം മുമ്പാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ശിവശങ്കർ സ്വയം വിരമിക്കൽ (Voluntary Retirement) തീരുമാനം അറിയിച്ചത്. 2023 ജനുവരിവരെ അദ്ദേഹത്തിന് സർവീസ് കാലാവധിയുണ്ട്. സ്വർണക്കടത്ത് കേസിനെത്തുടർന്ന് സസ്‌പെൻഷനിലായിരുന്ന ശിവശങ്കർ 2022 ജനുവരിയിലാണ് സസ്‌പെൻഷൻ കഴിഞ്ഞ് തിരികെയെത്തിയത്. നിലവിൽ കായിക വകുപ്പ് സെക്രട്ടറിയാണ് ശിവശങ്കർ. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം മൃഗസംരക്ഷണ വകുപ്പിന്റെ അധിക ചുമതല കൂടി അദ്ദേഹത്തിന് നൽകിയിരുന്നു. അതിനിടയിലാണ് സ്വയം വിരമിക്കലിനുള്ള അപേക്ഷ നൽകിയത്.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെ 2019 ജൂലൈ 14നാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസിന്റെ ആദ്യഘട്ടത്തിൽ ശിവശങ്കറിനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. ആരോപണങ്ങള്‍ ശക്തമായതോടെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവരടങ്ങുന്ന സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത്. ഒരു വര്‍ഷവും അഞ്ച് മാസവും നീണ്ട സസ്പെന്‍ഷന്‍ കാലത്തിന് ശേഷമാണ് ശിവശങ്കര്‍ തിരികെ സര്‍വീസില്‍ പ്രവേശിച്ചത്.
നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതി ചേര്‍ത്തത്. ഇ ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയില്‍വാസം അനുഭവിച്ചു. ശിവശങ്കറിനെതിരായ ഡോളര്‍ക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസില്‍ നിന്ന് തേടിയിരുന്നു. 2021ഡിസംബര്‍ 30നകം വിശദാംശങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കസ്റ്റംസില്‍ നിന്ന് പ്രതികരണമുണ്ടായില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ശുപാര്‍ശ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.