തിരുവനന്തപുരം: ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന ബവ്റിജസ് കോര്‍പ്പറേഷന്റെ ശുപാർശ സംസ്ഥാന സർക്കാർ തള്ളി. ജവാന് 10% വിലവർധനയാണു ബവ്കോ ആവശ്യപ്പെട്ടിരുന്നത്. സ്പിരിറ്റ് വില വർധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തിൽ എക്സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു.
ഇതിനിടെ മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി സര്‍ക്കാർ ഒഴിവാക്കിയിരുന്നു. ഇതിന്റെ ഗുണം തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സിന് ലഭിക്കും. ഈ സാഹചര്യത്തിലാണ് ജവാൻ റമ്മിന് വില വർധിപ്പിക്കേണ്ടെന്ന് സർക്കാർ തീരുമാനിതച്ചത്.
കേരളത്തിൽ ഏറ്റവുമധികം വിറ്റു പോകുന്ന റം ആണ് ജവാൻ. തിരുവല്ലയിലെ ഡിസ്റ്റലറിയിൽ ദിനംപ്രതി 8000 കെയ്സ് റം ഉല്പാദിപ്പിക്കുന്നുണ്ട്. പ്രീമിയം റം ഉൽപാദിപ്പിക്കാൻ ബവ്കോ ആലോചിച്ചെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.