നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • അങ്കമാലി അതിരൂപത ഭൂമിയിടപാട്: സർക്കാർ റിപ്പോർട്ട് കർദിനാളിന് അനുകൂലം; സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്

    അങ്കമാലി അതിരൂപത ഭൂമിയിടപാട്: സർക്കാർ റിപ്പോർട്ട് കർദിനാളിന് അനുകൂലം; സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്

    എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിൽ സർക്കാരിന്റെ പുറമ്പോക്ക് ഭൂമി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും വിപണനം നടത്തിയ ഭൂമിയിൽ ഇതുകൂടി ഉണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച ഹർജി പരിഗണിക്കവേ സര്‍ക്കാര്‍ ഭൂമിയുണ്ടോ എന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

    Ernakulam=-Angamaly-diocese

    Ernakulam=-Angamaly-diocese

    • Share this:
    കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത (Ernakulam- Angamaly Archdiocese) ഭൂമിയിടപാടിൽ (Land Deals) സർക്കാർ റിപ്പോർട്ട് കർദിനാളിന് (Cardinal) അനുകൂലം. ഭൂമിയിടപാടിൽ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. അസി. ലാന്‍ഡ് റവന്യൂ കമ്മീഷണർ  റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

    എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിൽ സർക്കാരിന്റെ പുറമ്പോക്ക് ഭൂമി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും വിപണനം നടത്തിയ ഭൂമിയിൽ ഇതുകൂടി ഉണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച ഹർജി പരിഗണിക്കവേ സര്‍ക്കാര്‍ ഭൂമിയുണ്ടോ എന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടർന്നാണ് സംസ്ഥാന ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിൽ തന്നെ ഭൂമിയിടപാട് സംബന്ധിച്ച അന്വേഷണം തുടങ്ങിയത്. വിൽപന നടത്തിയ  ഭൂമിയുടെ  മുഴുവൻ രേഖകളും സ്ഥലത്തും പരിശോധന നടത്തിയ ശേഷമാണ് കമ്മീഷൻ ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

    ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ  കർദിനാൾ ജോർജ് ആലഞ്ചേരിക്ക് കുറച്ചെങ്കിലും ആശ്വാസം നൽകുന്നതാണ് ആണ് ഈ റിപ്പോർട്ട് . ആരോപണം ഉയർന്ന ഭൂമി  ബ്രദേഴ്സ് ഓഫ് റോമന്‍ കാത്തലിക് കമ്യൂണിറ്റിയാണ് സഭയ്ക്ക് നല്‍കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

    അതേ സമയം സഭ ഭൂമി വിൽപ്പനയിലെ  കള്ളപ്പണ ഇടപാടിൽ ഇഡി കേസ് എടുത്ത് അന്വേഷണം പുരോഗമിക്കുകയാണ് . സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരെ പ്രതികളാക്കിയാണ് അന്വേഷണം. ഭൂമി വിൽപനയിലെ നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ്  ആറരകോടി രൂപ നേരത്തെ പിഴയിട്ടിരുന്നു.

    Also Read- Landslide| കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ; കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ

    സഭയുടെ നഷ്ടം നികത്താൻ എറണാകുളം നഗരത്തിലെ  301.76  സെന്‍റ് ഭൂമി 36 പ്ലോട്ടുകളാക്കി വിൽപ്പന നടത്തിയത് കോടികൾക്കാണെങ്കിലും അക്കൗണ്ടിൽ വന്നത് 9 കോടി 13 ലക്ഷത്തി 36 ആറായിരം രൂപയാണ്.

    ഭൂമി വിൽപ്പന വിവാദമായതിന് പിറകെ മുംബൈ, ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് 4 കോടിരൂപകൂടി സഭയുടെ അക്കൗണ്ടിൽ വന്നു. വിവാദമായ സഭ ഭൂമി വിൽപ്പനയിൽ  കോടികളുടെ  കള്ളപണയിടപാടാണ് നടന്നിട്ടുള്ളതെന്നാണ്   ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. കർദ്ദിനാൾ മാർ ജോർജ് ആല‌ഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ്  ഇഡി അന്വേഷണം തുടങ്ങിയത്. ഫാദർ ജോഷി പുതുവ, മോൺ സിഞ്ഞോർ  സെബാസ്റ്റ്യൻ വടക്കുംപാടൻ, ഭൂമി വിൽപ്പനയുടെ ഇടനിലക്കാരൻ , ഭൂമി വാങ്ങിയ കാക്കനാട്ടെ അജാസ് അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. ഭൂമി വാങ്ങിയവരും കള്ളപ്പണ കേസിൽ പ്രതികളായിട്ടുണ്ട്.

    Also Read- ചരിത്രമെഴുതി CIAL; ജലവൈദ്യുത പദ്ധതി ശനിയാഴ്ച രാഷ്ട്രത്തിന് സമർപ്പിക്കും; പ്രതിവർഷം 1.4 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും

    ഇടനിലക്കാരെ അടക്കം ഉടൻ ചോദ്യം ചെയ്യുമെന്ന് ഇഡി അധികൃതർ വ്യക്തമാക്കി. ഭൂമി വിൽക്കാൻ   ആധാരത്തിൽ വിലകുറച്ച് കാണിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന് നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. സഭയിൽ നിന്ന്  ആറര കോടി രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.  മാത്രമല്ല വിൽപ്പന നടത്തിയ ഭൂമികളിൽ റവന്യു പുറംപോക്ക് ഉൾപ്പെട്ടിട്ടുണ്ടെന്ന പരാതിയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം റവന്യു വകുപ്പ് അന്വേഷണം നടക്കുന്നുണ്ട്. കരുണാലയത്തിന് സമീപത്തെ ഭൂമി വിൽപ്പനയിലാണിത്. ഇതിനിടെയാണ് മറ്റൊരു കേന്ദ്ര ഏജൻസികൂടി സഭ ഭൂമി വിൽപ്പനയിലെ കള്ളപ്പണ ഇടപാടിൽ  അന്വേഷണം തുടങ്ങിയത്.
    Published by:Rajesh V
    First published:
    )}