• HOME
  • »
  • NEWS
  • »
  • kerala
  • »
  • SilverLine| സിൽവർ ലൈൻ പ്രചരണത്തിനായി കൈപ്പുസ്തകം; 5 ലക്ഷം കോപ്പിക്കായി 7.5 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

SilverLine| സിൽവർ ലൈൻ പ്രചരണത്തിനായി കൈപ്പുസ്തകം; 5 ലക്ഷം കോപ്പിക്കായി 7.5 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

സിൽവർ ലൈൻ അറിയേണ്ടതെല്ലാം എന്ന പേരിൽ 36 പേജുള്ള പുസ്തകം. ഏഴര ലക്ഷം രൂപ സർക്കാർ അനുവദിച്ചു

K-Rail

K-Rail

  • Share this:
    തിരുവനന്തപുരം: സർവ്വേ കല്ലുകൾ സ്ഥാപിക്കുന്നത് തല്ക്കാലം നിറുത്തി വെച്ചെങ്കിലും സിൽവർ ലൈൻ (Silver Line) പ്രചാരണം ശക്തിപ്പെടുത്താൻ ഒരുങ്ങി സർക്കാർ. സിൽവർ ലൈൻ അറിയേണ്ടതെല്ലാം എന്ന പ്രചാരണ കൈപുസ്തകത്തിന്റെ (Silver Line handbook)അഞ്ച് ലക്ഷം കോപ്പി ഉടൻ അച്ചടിക്കാൻ തീരുമാനം. ഇതിനായി ഏഴര ലക്ഷം അനുവദിച്ചു ഉത്തരവിറങ്ങി.

    സിൽവർ ലൈൻ പദ്ധതിയിൽ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് സർക്കാർ കൈപുസ്തകം തയ്യാറാക്കുന്നത്. 50 ലക്ഷം കോപ്പി അച്ചടിക്കാൻ ടെണ്ടർ ക്ഷണിച്ചിരുന്നു. 36 പേജുള്ള കൈപുസ്തകം തയ്യാറാക്കാൻ ഒൻപത് സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷയും ലഭിച്ചിങ്കിലും കോട്ടയം ആസ്ഥാനമ്മക്കിയുള്ള എംഎം പ്രസിനാണ് ചുമതല നൽകിയത്. ഇതിന് നാലര കോടി രൂപ അനുവദിച്ചു സർക്കാർ ഉത്തരവും ഇറക്കി. എന്നാൽ പിന്നീട് സ്ഥാപനം  ടെണ്ടറിൽ നിന്ന് പിന്മാറി.
    Also Read-ഒന്നാം ക്ലാസിൽ ചേരാൻ കുറഞ്ഞത് 5 വയസ്സ്; നിബന്ധന തുടരുമെന്ന് സ്കൂൾ മാന്വൽ

    ഇതിനെ തുടർന്നാണ് സർക്കാർ പ്രസ്സിൽ പ്രിന്റ് ചെയ്യാൻ തീരുമാനമായാത്. ഇതിന്റെ ആദ്യ  പടിയായി അഞ്ച് ലക്ഷം കോപ്പി അച്ചടിക്കാനാണ് തീരുമാനം. കൈപുസ്തകത്തിന്റെ മൾട്ടി മീഡിയ  കവർ പ്രിന്റ് തയാറാക്കാൻ അർദ്ധ സർക്കാർ സ്ഥാപനമായ സി ആപ്റ്റിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

    5 ലക്ഷം കൈപുസ്തകത്തിന്റെ കവർ പേജിനുള്ള അച്ചടി കൂലി പേപ്പർ വില എന്നിവയ്ക്കായി 7 അര ലക്ഷം അനുവദിച്ചാണ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. പുസ്തകം ഉടൻ തന്നെ ജനങ്ങളിലേക്ക് എത്തിക്കുന്നത്തിനായുള്ള ശ്രമത്തിലാണ് സർക്കാർ. പുസ്തകം സർക്കാർ പരിപാടികൾ നടത്തി വിതരണം ചെയ്യാനാണ് ആലോചന. ബാക്കി 45 ലക്ഷം കോപ്പി പിന്നീട് അച്ചടിക്കും.
    Published by:Naseeba TC
    First published: