നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • K Rail | സര്‍ക്കാരിന് കൊള്ളനടത്താനുള്ള ഉപാധിയായ കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണം; ബഹുജന പ്രക്ഷോഭവുമായി ബിജെപി

    K Rail | സര്‍ക്കാരിന് കൊള്ളനടത്താനുള്ള ഉപാധിയായ കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണം; ബഹുജന പ്രക്ഷോഭവുമായി ബിജെപി

    പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതിയല്ല മറിച്ച് സംസ്ഥാനത്തെ കൂടുതല്‍ കടക്കെണിയിലാക്കുന്നതാണെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.

    • Share this:
      തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് സഹസ്രകോടികള്‍ കൊള്ള നടത്താനുള്ള ഉപാധിയായ കെ-റെയില്‍(K-Rail) പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി(BJP). കോഴിക്കോട് ഒഴികെ 13 ജില്ലാ കേന്ദ്രങ്ങളില്‍ 20 ന് ബിജെപി ബഹുജന പ്രക്ഷോഭം(Protest) സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ അറിയിച്ചു.

      പാലക്കാട് നടക്കുന്ന പ്രതിഷേധ സംഗമത്തിന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നേതൃത്വം നല്‍കും. കോഴിക്കോട് 21ന് നടക്കുന്ന പ്രതിഷേധ സംഗമവും കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മറ്റു നേതാക്കള്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കും.

      Also Read-K-Rail | 'കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി'; സംശയങ്ങൾ ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി

      കെ-റെയില്‍ വിരുദ്ധ സമരത്തിന് തുടക്കം മുതലേ പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. ഇത് പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതിയല്ല മറിച്ച് സംസ്ഥാനത്തെ കൂടുതല്‍ കടക്കെണിയിലാക്കുന്നതാണെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.

      Also Read-K Rail | നിങ്ങളുടെ നാട് സിൽവർ ലൈൻ കടന്നു പോകുന്ന പട്ടികയിലുണ്ടോ?

      ശബരിമല തീർത്ഥം; വിശ്വാസമില്ലാത്തവർ ദേവസ്വം മന്ത്രിയാകണോയെന്നു സ്വയം തീരുമാനിക്കണമെന്ന് വിഡി സതീശൻ

      ശബരിമല (Sabarimala)അയ്യപ്പന്റെ ശ്രീകോവിലിന്റെ മുമ്പിലെത്തിയ ദേവസ്വം മന്ത്രി കെ . രാധാകൃഷ്ണൻ (K.Radhakrishnan) കൈനീട്ടി തീർത്ഥം വാങ്ങിയ ശേഷം ബഹുമാനമില്ലാതെ കളഞ്ഞതായി കോൺഗ്രസ്സ് (Congress). ഇത് ലക്ഷക്കണക്കിന് ഭക്ത ജനങ്ങളെ വേദനിപ്പിച്ചുവെന്നും വിശ്വാസമില്ലാത്തവർ ശ്രീകോവിലിനു മുമ്പിൽ പോകരുതെന്നും വിവിധ നേതാക്കൾ പറഞ്ഞു.

      ദൈവത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും ദൈവത്തിൽ വിശ്വസിക്കണം എന്ന് ഒരാളെയും നിർബന്ധിക്കാൻ കഴിയില്ലെന്നും എന്നാൽ വിശ്വാസം ഇല്ലാത്ത ഒരാൾക്ക് ദ്വേവസം വകുപ്പ് കൊടുക്കേണ്ടതുണ്ടോ എന്നു മുഖ്യമന്ത്രി ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

      ദേവസ്വം മന്ത്രി കെ . രാധാകൃഷ്ണൻ കൈനീട്ടി തീർത്ഥം വാങ്ങിയ ശേഷം അത്  കൊറോണ സാനിറ്റൈസർ പോലെ തൂത്ത് താഴെ കളഞ്ഞത് ഉചിതമായില്ലെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ ബാബു അഭിപ്രായപ്പെട്ടു. കോടിക്കണക്കിന് വിശ്വാസികളെ അപമാനിക്കുന്ന ദേവനിന്ദയാണിത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരാൾ ദേവസ്വം മന്ത്രിയായി തുടരണോയെന്ന് ആലോചിക്കണം.

      ഭക്തജനങ്ങൾ ഏറെ ഭവ്യതയോടെ പ്രാർഥനാപൂർവമാണ്  തീർത്ഥജലം വാങ്ങി സേവിക്കുന്നത്. ഭഗവാനെ അഭിഷേകം ചെയ്ത ജലമാണ്  മന്ത്രി കയ്യിലിട്ടു തുടച്ച് താഴെ കളഞ്ഞത് ഭക്തജനങ്ങളെ വളരെയേറെ വേദനിപ്പിച്ചു. വിശ്വാസമില്ലാത്തവർ ശ്രീകോവിലിനു മുമ്പിൽ പോകരുതായിരുന്നു. അഥവാ പോയാൽ തന്നെ തീർഥം വിതരണം ചെയ്യുമ്പോൾ മാറി നിൽക്കണമായിരുന്നു.

      വിശ്വാസമില്ലാത്തവർ ഇനിയെങ്കിലും ശ്രീകോവിലിനു മുമ്പിൽ ചെല്ലാതിരിക്കാൻ ശ്രമിക്കുന്നത് ഉചിതമായിരിക്കും. അവിശ്വാസികൾ  ഭക്തജനങ്ങളുടെ മുൻപിൽ ചെന്ന്  ആചാരങ്ങളെ നിന്ദിക്കുന്നത് ഒരു മതവിഭാഗക്കാരും  സഹിക്കില്ല. മന്ത്രി രാധാകൃഷ്ണന് വിശ്വാസി ആവാനും ആവാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ വിശ്വാസികളെ വേദനിപ്പിക്കാൻ സ്വന്തന്ത്ര്യമില്ല. ഇത് എന്റെ രീതിയാണെന്ന അദ്ദേഹത്തിന്റെ വാദം പോലും പൊള്ളയാണ്. വിശ്വാസികളെ വേദനിപ്പിക്കുന്ന ഈ രീതി ഇനിയെങ്കിലും അദ്ദേഹം അവസാനിപ്പിക്കണം.

      ഭഗവാന്റെ ദേഹത്ത് ചാർത്തിയ ചന്ദനം വാങ്ങി സപ്ത നാഡികളിലും ഭക്തർ പുരട്ടാറുണ്ട്. വേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് തീർത്ഥജലം കൊണ്ടുവന്ന് സേവിക്കുകയും സൂക്ഷിച്ചു വെക്കുകയും ചെയ്യുന്നവരുണ്ട്. പരിശുദ്ധ ഹജ്ജിനും ഉംറക്കും പോയവർ സംസം ജലം കൊണ്ടുവന്നു സൂക്ഷിക്കുകയും സേവിക്കുകയും ചെയ്യാറുണ്ട് . ഇതെല്ലാം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളാണ്. ഇത് മതമൗലികവാദമല്ല. ഈശ്വര വിശ്വാസിയല്ലാത്ത രാധാകൃഷ്ണൻ ദേവസ്വം വകുപ്പിന്റെ  ചുമതലയിൽ തുടരണോയെന്ന് തീരുമാനിക്കാനുള്ള സമയമായെന്ന്  ബാബു പറഞ്ഞു.

      മണ്ഡലകാലം തുടങ്ങുന്ന ദിവസം ശബരിമലയിലെത്തിയ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ശ്രീകോവിൽ തുറക്കുമ്പോൾ  കൈകൂപ്പാതെ നിന്നതും വിവാദമായിരുന്നു.
      Published by:Jayesh Krishnan
      First published:
      )}